28 August 2017-കറന്റ് അഫയേഴ്സ്

 1. ജാം ‘ ഒരു സാമൂഹ്യവിപ്ലവമെന്നു  ധനമന്ത്രി
 2. ഓഷ്യൻ ഫോര്കാസ്റ്റിംഗ് സിസ്റ്റം
 3. ഇന്ത്യയിൽ രൂക്ഷമായ ‘അണ്ടർ എംപ്ലോയ്‌മെന്റ്’: നീതി ആയോഗ്

 1. ജാം ‘ ഒരു സാമൂഹ്യവിപ്ലവമെന്നു  ധനമന്ത്രി
 • ‘ജാം ‘ (ജൻധൻ ,ആധാർ ,മൊബൈൽ ടെലികമ്യൂണിക്കേഷൻസ്) ത്രയം ഒരു സാമൂഹ്യവിപ്ലവമെന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി
 • 4 കോടി ആധാർ നമ്പറുകൾ ഇന്ത്യയിൽ 73.62 കോടി അക്കൗണ്ടുകളിലേക്കു ബന്ധിപ്പിച്ചു
 • ഓരോ മാസവും ആധാർ ഐഡന്റിഫിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ഏകദേശം ഏഴ് കോടി രൂപയുടെ ഇലക്ട്രോണിക് പെയ്മെന്റുകൾ പാവപ്പെട്ടവർ നടത്തുന്നു
 • ദരിദ്രർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയും വലിയ ജീവിതാഘാതങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും  ചെയ്യും. കുറഞ്ഞ സബ്സിഡി ഭാരം കാരണം ഗവൺമെന്റ് ധന സഹായം മെച്ചപ്പെടും; അതേ സമയം, ഗവൺമെന്റിനു  വിഭവങ്ങൾ പൗരന്മാർക്ക് കൂടുതൽ വേഗത്തിലും വിശ്വസനീയമായും കൈമാറ്റം ചെയ്യാനും കഴിയും.
 • പഹൽ, MNREGA, പ്രായമായവർക്കുള്ള  പെൻഷൻ , വിദ്യാർത്ഥികൾക്കുള്ള  സ്കോളർഷിപ്പ് തുടങ്ങിയ വിവിധ സർക്കാർ പദ്ധതികൾ വഴി വർഷംതോറും 35 കോടി ഗുണഭോക്താക്കളുടെ  അക്കൗണ്ടിലേക്ക് 74,000 കോടി രൂപ സർക്കാർ ഇപ്പോൾ നേരിട്ട് കൈമാറ്റം ചെയ്യുന്നു.
 • 2014 മാർച്ച് വരെ, സേവിങ്സ് അക്കൌണ്ടുകളിൽ 28% വനിതകളുടെയായിരുന്നു . 2017 മാർച്ച് വരെയുള്ള രാജ്യത്തെ പൊതുമേഖലാ, പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ നിന്നുള്ള കണക്കനുസരിച്ച് സ്ത്രീകളുടെ പങ്ക് 40% ആയി ഉയർന്നു

Reference

http://www.thehindu.com/todays-paper/tp-national/jam-will-end-exclusion-jaitley/article19572550.ece


 1. ഓഷ്യൻ ഫോര്കാസ്റ്റിംഗ് സിസ്റ്റം

 • ഭൂമിശാസ്ത്ര മന്ത്രാലയത്തിനു കീഴിൽ വരുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) ,ഏഷ്യ – ആഫ്രിക്ക ക്കുള്ള റീജിയണൽ ഇന്റഗ്രേറ്റഡ് മൾട്ടി ഹസാർഡ് എക്സിക്യൂഷൻ സിസ്റ്റ(RIMES) ത്തിൻറെ മൂന്നാം മന്ത്രിതല സമ്മേളനത്തിൽ വച്ച് കൊമോറോസ്, മഡഗാസ്കർ, മൊസാംബിക് എന്നിവിടങ്ങളിലേക്കുള്ള സമുദ്രപ്രവചനസംവിധാനം (Ocean Forecasting System) ഉദ്ഘാടനം ചെയ്തു
 • സുരക്ഷിതമായ സഞ്ചാരത്തിനും കടലിലുള്ള പ്രവർത്തനങ്ങൾക്കും ,സമുദ്രത്തിന്റെ കാലാവസ്ഥാ വ്യതിയാന പ്രവചനവും നേരത്തെയുള്ള മുന്നറിയിപ്പുകളും വളരെ ആവശ്യമായിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കരയിലുള്ള  പല രാജ്യങ്ങളുടെയും ദ്വീപുകളുടെയും സമ്പദ്‌വ്യവസ്ഥയേയും (ബ്ലൂ ഇക്കോണമി )  ഇത് സഹായിക്കും

Reference

http://www.thehindu.com/todays-paper/tp-national/ocean-forecasting-system-unveiled/article19572536.ece


 1. ഇന്ത്യയിൽ രൂക്ഷമായ ‘അണ്ടർ എംപ്ലോയ്‌മെന്റ്’: നീതി ആയോഗ്
 • തൊഴിലില്ലായ്മയല്ല, ‘അണ്ടർ എംപ്ലോയ്‌മെന്റ്,” ആണ് രാജ്യത്തെ പ്രധാന പ്രശ്നമെന്നു നീതി ആയോഗ് പ്രസ്താവിച്ചു.സ്ഥിരജോലിയോ ,മുഴുവൻ സമയജോലിയോ ,യോഗ്യതക്ക് അനുസൃതമായ ജോലിയോ ഇല്ലാത്ത അവസ്ഥയാണ്  ‘അണ്ടർ എംപ്ലോയ്‌മെന്റ്’
 • ഇൻഡ്യയുടെ സാമ്പത്തിക വളർച്ച ‘തൊഴിലുകൾ സൃഷ്ടിക്കാതെയുള്ളതാണെ’ന്നുള്ള  ചില പ്രസ്താവനകൾക്കു വിരുദ്ധമായി, ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ   ‘എംപ്ളോയ്മെന്റ് അൺഎംപ്ളോയ്മെന്റ് സർവ്വേ ‘  മൂന്നു പതിറ്റാണ്ടിലേറെക്കാലമായി  തൊഴിലില്ലായ്മയുടെ നിരക്ക്   കുറഞ്ഞതും വലിയ മാറ്റമില്ലാതെ തുടരുന്നതുമാണെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 • വസ്ത്ര വ്യവസായത്തിൽ അടുത്തകാലത്ത് സ്ഥിരമായി തൊഴിൽ  ( fixed-term employment)ഉറപ്പുവരുത്തിയിട്ടുണ്ട്
 • ഉയർന്ന ഉൽപാദനക്ഷമതയും ഉയർന്ന ശമ്പളവുമുള്ള ജോലികൾ  സൃഷ്ടിക്കേണ്ടത് ആവശ്യമാണ്
 • പ്രായമാകുന്ന തൊഴിലാളികളും , ആ രാജ്യത്ത് ധാരാളം മാനുഷികശേഷീകേന്ദ്രീകൃതമായ ജോലികൾ ഉള്ളതും മൂലം ചൈനയിലെ വേതനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു .വലിയ തൊഴിൽസേനയും കുറഞ്ഞ കൂലിയും ഉള്ളതുകൊണ്ട് ഇന്ത്യക്ക് ഈ ജോലികൾ നേടിയെടുക്കാവുന്നതാണ് . ഉൽപ്പാദനം -കയറ്റുമതി എന്നിവ അടിസ്ഥാനമാക്കിയുള്ള നയങ്ങൾ എത്രയും വേഗം സ്വീകരിക്കണം
 • ചൈനയിൽ നിന്നും ബഹുരാഷ്ട്ര സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി ഒരു പറ്റം  തീരദേശ എംപ്ലോയ്മെന്റ് മേഖലകൾ രൂപകൽപന ചെയ്യാൻ ആയോഗ്  നിർദ്ദേശിച്ചു.തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുകയും വേണം

Reference

 1. http://www.thehindu.com/todays-paper/tp-national/under-employment-severe-in-india-niti/article19572553.ece