21 September 2017-കറന്റ് അഫയേഴ്സ്

 1. വൻശക്തികൾ എതിർക്കുന്ന യു എൻ ആണവ നിരോധന കരാർ 50 രാജ്യങ്ങൾ ഒപ്പുവച്ചു
 2. ജോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ (ജിഐ) ഉൽപ്പന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തൽ
 3. ആധുനിക അടിമത്തകണക്കുകൾ (Modern slavery Estimates)

 1. വൻശക്തികൾ എതിർക്കുന്ന യു എൻ ആണവ നിരോധന കരാർ 50 രാജ്യങ്ങൾ ഒപ്പുവച്ചു
 • ആണവായുധങ്ങളെ നിരോധിക്കാനുള്ള കരാറിൽ ഇന്തോനീഷ്യ, അയർലൻഡ് തുടങ്ങി  50 രാജ്യങ്ങൾ ഒപ്പുവച്ചു . മറ്റു രാജ്യങ്ങൾക്കും എപ്പോൾ വേണമെങ്കിലും  ഇതിന്റെ ഭാഗമാകാവുന്നതാണ്  . ഗയാന, തായ്ലാന്റ്, വത്തിക്കാൻ എന്നീ രാജ്യങ്ങൾ ഇതിനകം ഈ കരാറിനെ അംഗീകരിച്ചിട്ടുണ്ട്. 50  രാജ്യങ്ങളുടെ  അംഗീകാരമുണ്ടെങ്കിലേ  കരാർ നിലവിൽ വരൂ .
 • കരാറിൽ ഒപ്പുവച്ച ആദ്യരാജ്യം ബ്രസീൽ ആയിരുന്നു
 • കരാർ പ്രകാരം ആണവായുധങ്ങളുടെ  വികസനം, പരിശോധന, നിർമ്മാണം , വാങ്ങൽ, കൈവശം വയ്ക്കൽ എന്നിവ യാതൊരു സാഹചര്യത്തിലും അനുവദനീയമല്ല .
 • വടക്കൻ കൊറിയയുടെ ആണവായുധ-മിസൈൽ പരീക്ഷണങ്ങളെ മുൻനിർത്തി ,ഇപ്പോൾ ആണവാക്രമണഭീഷണി ശീതയുദ്ധത്തിനു ശേഷം ഏറ്റവും ഉയർന്ന നിലയിലാണെന്ന് യു.എൻ. സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂത്രസ്പറയുകയുണ്ടായി
 • ആണവായുധമുള്ള രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും എതിർപ്പിനെ അവഗണിച്ചു കൊണ്ട് 2017 ജൂലൈയിൽ പുതിയ അണുവായുധനിരോധന ഉടമ്പടിക്ക് 120 ലധികം രാജ്യങ്ങൾ അംഗീകാരം നൽകി. .
 • ആണവായുധനിരോധനത്തിന് പകരം ആണവവിരുദ്ധ കരാർ (The Nuclear nonproliferation treaty/NPT)ശക്തിപ്പെടുത്തുന്നതാണ് കൂടുതൽ പ്രയോജനകരവും യാഥാർഥ്യബോധമുള്ളതുമായ നടപടി എന്ന് അവർ വാദിച്ചു .
 • യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവ ആണവ നിരായുധീകരണത്തിലേക്ക് നീങ്ങുകയും മറ്റു രാജ്യങ്ങളുടെ സമാധാനപരമായ ആണവ സാങ്കേതിക വിദ്യയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു. ഊർജ്ജം ഉണ്ടാക്കാൻ
 • NPT പ്രകാരം യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവ ആണവ നിരായുധീകരണത്തിലേക്ക് നീങ്ങുകയും മറ്റു രാജ്യങ്ങൾക്ക് ഊർജ്ജം ഉണ്ടാക്കാൻ  ആവശ്യമായ ആണവ സാങ്കേതിക വിദ്യയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. പകരം ഈ അഞ്ചു രാജ്യങ്ങൾ ഒഴികെയുള്ളവ ആണവായുധങ്ങൾ നിർമ്മിക്കരുത് .
 • Reference

http://www.thehindu.com/news/international/50-nations-ink-un-nuclear-ban-treaty-opposed-by-big-powers/article19726015.ece?homepage=true


 1. ജോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ (ജിഐ) ഉൽപ്പന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തൽ
 • ഭൂമിശാസ്ത്രപരമായ സൂചന (geographical indication/ ജിഐ) എന്നത് ഒരു പ്രത്യേക സ്ഥലത്തു മാത്രം ഉണ്ടാക്കുന്ന/ഉണ്ടാകുന്ന ഉൽപ്പന്നങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ്.ആ സ്ഥലം മൂലമുള്ള പ്രത്യേക ഗുണങ്ങളോ പ്രശസ്തിയോ അതിന് ഉണ്ടായിരിക്കണം. ഉദാ :- പാലക്കാടൻ മട്ടയരി , ആറന്മുള കണ്ണാടി ,മൈസൂർ പാക് ,ആലപ്പുഴ കയർ
 • സാധാരണയായി കാർഷിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, മദ്യം , കരകൗശല ഉത്പന്നങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
 • ജി ഐ പരിരക്ഷ നേടുന്നതിലൂടെ ,നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ അതേപേരിൽ ഇറങ്ങുന്നത് തടയാൻ സാധിക്കും . എന്നിരുന്നാലും, അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉൽപ്പന്നം ഉണ്ടാക്കുന്നതിൽ നിന്ന് ആരെയും തടയാനാകില്ല.
 • വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ (ഡിഐപിപി) യുടെ കീഴിൽ വരുന്ന സെൽ ഫോർ ഐപിആർ പ്രമോഷൻ ആന്റ് മാനേജ്മെന്റ് (CIPAM),  #LetsTalkIP എന്ന ഹാഷ് ടാഗോടെ  ജിഐ ഉല്പന്നങ്ങൾക്കു വേണ്ടി  സോഷ്യൽ മീഡിയ പ്രചാരണത്തിന് തുടക്കമിട്ടു.
 • CIPAM ജിഐ ഉൽപന്നങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകളും  കഥകളും സോഷ്യൽ മീഡിയ വഴി  പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.
 • “ജിഐ ടാഗ്” പല ഉൽപന്നങ്ങൾക്കും( പ്രത്യേകിച്ച് അനൗപചാരിക മേഖലയിലുള്ളവക്ക്) പരിരക്ഷ നൽകിയിട്ടുണ്ട്.
 • ജോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻസ് ഓഫ് ഗുഡ്സ് (രജിസ്ട്രേഷൻ ആന്റ് പ്രൊട്ടക്ഷൻ) ആക്ട്, 1999 (ജി.ഐ നിയമം) അവയു ടെ സംരക്ഷണത്തിനായി പാസ്സാക്കി . 295 പേരുകൾ ഇതുവരെ  ജി.ഐ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്
 • ശരിയായ രീതിയിൽ പരിരക്ഷിച്ചിട്ടുണ്ടെങ്കിൽ, ജി.ഐ ഉല്പന്നങ്ങൾക്കു  ഗ്രാമീണ വികസനത്തെ ഗണ്യമായ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ  സാധിക്കും. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ബൌദ്ധിക സ്വത്തവകാശമാണ് ഇവ.
 • GI കൾക്ക് രജിസ്ട്രേഷനു ശേഷം ഗുണനിലവാര നിയന്ത്രണ നടപടികൾ നിർദ്ദേശിക്കുന്ന നിയമപരമായ വ്യവസ്ഥകൾ ഇന്ത്യയിൽ  ഇല്ല. ഇത്, ഇന്ത്യയിലെ  ജി.ഐ-ബ്രാൻഡഡ് വസ്തുക്കളുടെ സംരക്ഷണത്തെയും വിശ്വാസ്യതയെയും  ബാധിക്കുന്നതുകൊണ്ടു  ജി.ഐകളുടെ നിലനിൽപ്പിനു തന്നെ ദോഷകരമാണ്
 • ഉൽപ്പാദനത്തിന്റെയും സംസ്ക്കരണത്തിന്റെയും വിതരണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും ഔദ്യോഗികനിരീക്ഷണസംവിധാനം വഴി ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കണം . നിയമനിർമ്മാണത്തിലുള്ള കുറവുകൾ അടിയന്തിരമായി പരിഹരിക്കണം.
 • Reference
 1. http://www.thehindu.com/opinion/op-ed/beyond-social-media/article19723042.ece?homepage=true
 2. http://www.wipo.int/geo_indications/en/

 1. ആധുനിക അടിമത്തകണക്കുകൾ (Modern slavery Estimates)
 • “ആധുനിക അടിമത്ത”മെന്ന പദം നിർബന്ധിത തൊഴിൽ, കടം വാങ്ങിയവർ ചെയ്യേണ്ടിവരുന്ന നിർബന്ധിതജോലികൾ , നിർബന്ധിത വിവാഹം, മറ്റ്  അടിമത്തങ്ങൾ , മാനുഷിക കടത്തൽ തുടങ്ങിയവയെ സൂചിപ്പിക്കുന്നു . ഭീഷണി, അക്രമം, നിർബന്ധം , വഞ്ചന, അധികാരദുർവിനിയോഗം  തുടങ്ങിയവ കാരണം ഒരു വ്യക്തിക്ക് നിരസിക്കാനോ രക്ഷപ്പെടാനോ സാധിക്കാത്ത അവസ്ഥയെ  ചൂഷണം ചെയ്യുന്നതാണിത് .
 • ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ILO ) വാക്ക് ഫ്രീ ഫൌണ്ടേഷനും (WFF) ചേർന്ന് പുറത്തിറക്കിയ ആധുനിക അടിമത്തത്തിന്റെ 2017ലെ  ആഗോള കണക്കുകൾ പ്രകാരം,  3 ദശലക്ഷം പേർ ലോകവ്യാപകമായി അടിമത്തത്തിന്റെ ഇരകളാണ് . ഇതിൽ സ്ത്രീകൾ 71% (29 മില്യൺ) വും  കുട്ടികൾ 25% (10 മില്യൺ) വുമാണ്
 • 15 ദശലക്ഷം പേർ നിർബന്ധിത വിവാഹത്തിന്റെ ഇരകളാണ് .
 • 25 ദശലക്ഷം നിർബന്ധിത തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു, . ഇതിൽ  16 മില്യൺ സ്വകാര്യ മേഖലയിലും8 മില്ല്യൻ നിർബന്ധിത ലൈംഗിക ചൂഷണത്തിന്റെ  ഇരകളും  4.1 ദശലക്ഷം സർക്കാറിനു കീഴിൽ  നിർബന്ധിത തൊഴിലാളികളുമാണ്
 • സ്വകാര്യമേഖലയിലെ നിർബന്ധിത തൊഴിലാളികളിൽ (കൂടുതലും സ്ത്രീകൾ) 50% വരെ കടം മൂലമുള്ള അടിമത്തത്തിലായിരുന്നു.
 • ഗാർഹിക ജോലി (24%),കെട്ടിടനിർമ്മാണ മേഖല (18%), ഉൽപ്പാദനമേഖല (15%), കൃഷി, മത്സ്യബന്ധനം (11%) എന്നിവയിലാണ് ഏറ്റവും കൂടുതൽ നിർബന്ധിതതൊഴിലെടുക്കുന്നത്.
 • നിർബന്ധിതലൈംഗികതൊഴിലാളികളിൽ 99 ശതമാനവും നിർബന്ധിത വിവാഹങ്ങളുടെ  ഇരകളായവരിൽ 84 ശതമാനവും സ്ത്രീകളാണ്
 • ഗ്ലോബൽ സ്ലേവറി ഇൻഡെക്സ് 2016 പ്രകാരം, ലോകത്തെ ഏറ്റവുമധികം ആധുനിക അടിമകളുള്ള  രാജ്യം -18.3 മില്ല്യൻ – ഇന്ത്യയാണ് (ഇന്ത്യൻ ജനസംഖ്യയുടെ  4 ശതമാനം പേർ.)
 • 5 മുതൽ 17 വയസുവരെയുള്ള6 ദശലക്ഷം കുട്ടികൾ 2016 ൽ ബാലവേലയിൽ ഏർപ്പെട്ടിട്ടുണ്ട്.ഇതിൽ 50 ശതമാനം (72.5 ദശലക്ഷം) കുട്ടികളും അപകടകരമായ ജോലികളിൽ ഏർപ്പെടുന്നു. ബാലവേലയുടെ 70.9% വും  കൃഷിയിലാണ് . 11.9% വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നു.  ഏറ്റവും കൂടുതൽ ബാലജോലിക്കാർ ആഫ്രിക്കൻ രാജ്യങ്ങളിലും(72.1 മില്യൺ)  ഏഷ്യ -പസഫിക് മേഖല (62 മില്യൺ) യിലുമാണ് .
 • ആധുനിക അടിമത്തം ഏറ്റവും കൂടുതൽ ആഫ്രിക്ക(1000 പേർക്ക്6), ഏഷ്യ പസഫിക്  (1,000 പേർക്ക് 6.1), യൂറോപ് – മദ്ധ്യ ഏഷ്യ (1,000 പേർക്ക് 3.9 ) എന്ന ക്രമത്തിലാണ്
 • നിർബന്ധിത തൊഴിൽ ഏറ്റവും കൂടുതൽ ഏഷ്യ പസഫിക്  (1,000 പേർക്ക് 4 ), യൂറോപ് – മദ്ധ്യ ഏഷ്യ (1,000 പേർക്ക്6 ) ,ആഫ്രിക്ക(1000 പേർക്ക് 2.8 ) എന്ന ക്രമത്തിലാണ്
 • ഈ കണക്കുകൾ, നിർബന്ധിത തൊഴിലുകൾ, ആധുനിക അടിമത്തം, മനുഷ്യക്കടത്ത്, ബാലവേല തുടങ്ങിയവ അവസാനിപ്പിക്കാൻ ഫലപ്രദമായ നടപടികൾ ആവശ്യപ്പെടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (Sustainable Development Goals / SDGs) 8.7 എന്ന  ലക്ഷ്യം കൈവരിക്കാനുള്ള  നയ രൂപീകരണത്തിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 • ഇൻഡ്യയിൽ, SDG . 8.7 നേടിയെടുക്കുന്നതിന് വർധിച്ച പരിശോധനകൾ,  ലേബർ ഇൻസ്പെക്ടറേറ്റിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ അത്യാവശ്യമാണ്
 • തൊഴിലിടങ്ങളിലെ ചൂഷണം  തടയുന്നതിനുള്ള ഏറ്റവും ഫലപ്രദവും സുസ്ഥിരവുമായ മാർഗ്ഗം തൊഴിലാളികളുടെ സംഘടനകളും  കൂട്ടായ്മകളുമാണ്
 • ഭരണഘടന ഉറപ്പുനൽകിയ തൊഴിൽ സംരക്ഷണ പരിപാടികളെ ശക്തിപ്പെടുത്തുന്ന ഒരു ബഹുമുഖ നിയമ- സാമ്പത്തിക നയത്തിലൂടെ മാത്രമേ മനുഷ്യക്കടത്ത് പരിഹരിക്കാനാകൂ.

Reference

 1. http://www.thehindu.com/data/over-40-million-people-living-in-slavery-worldwide-ilo/article19725918.ece?homepage=true
 2. http://www.thehindu.com/news/national/scholars-activists-urge-india-to-act-against-forced-labour/article19722160.ece?homepage=true