30 June 2017-കറന്റ് അഫയേഴ്സ്

വാർത്തയിൽ

 1. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി)
 2. ഡോക്ലം പീഠഭൂമി പ്രശ്നം

 1. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജി എസ് ടി)
 • ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കമായി രാജ്യത്തുടനീളം ഏർപ്പെടുത്തുന്ന ഒരു ഏകീകൃത പരോക്ഷ നികുതിയാണ്  ജി എസ് ടി
 • നിലവിലെ വ്യവസ്ഥയിൽ, ഓരോ ഘട്ടത്തിലും കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും സമ്പൂർണ്ണ മൂല്യ(Total Value)ത്തിൽ വ്യത്യസ്ത നിരക്കുകളിൽ നികുതി ചുമത്തുന്നു.
 • എന്നാൽ ജി എസ് ടി വ്യവസ്ഥയിൽ, ഓരോ ഘട്ടത്തിലും ചേർക്കപ്പെട്ട മൂല്യത്തിൽ(Added Value) മാത്രമേ നികുതി ചുമത്തപ്പെടുകയുള്ളൂ
 • ജി സ് ടി എന്നത്  മൂല്യശൃംഖല (വാല്യൂ ചെയിൻ )യിൽ മുൻകൂട്ടി അടച്ച നികുതികൾക്കു ഇളവ് ലഭിക്കുന്ന ,ഒന്നിലധികം പോയിന്റുകളിൽ അടക്കേണ്ടി വരുന്ന,  ഒറ്റ ടാക്സ് ആണ്.
 • എല്ലാ മുൻ ഘട്ടങ്ങളിലും അടക്കപ്പെട്ട നികുതികൾ ഇളവ് ചെയ്തു , വിതരണ ശൃംഖല(supply chain)യിലെ അവസാന ഡീലർ ചാർജ് ചെയ്യുന്ന  ജിഎസ്ടി മാത്രമേ അവസാന ഉപഭോക്താവ് ( final consumer)വഹിക്കേണ്ടി വരികയുള്ളൂ !

സംസ്ഥാന ജിഎസ്ടി, സെൻട്രൽ ജിടിഎസ് എന്നിവ എന്താണ്?

 • ഓരോ സംസ്ഥാനത്തിനുള്ളിലെയും ഇടപാടുകൾക്ക്  ജിഎസ്ടിയുടെ രണ്ട് ഘടകങ്ങൾ വസ്തുക്കളുടെയും സേവനങ്ങളുടെയും മൂല്യത്തിൽ ചുമത്തപ്പെടും – സെൻട്രൽ ജി.എസ്.ടി (സി ജി എസ് ടി), സ്റ്റേറ്റ് ജി.എസ്.ടി (എസ്.ജി.ടി.ടി) എന്നിവ
 • കേന്ദ്രവും സംസ്ഥാനങ്ങളും മൂല്യനിർണ്ണയ ശൃംഖല (വാല്യൂ ചെയിൻ )യിൽ ഒരേ സമയം ജി.എസ് .ടി. ഈടാക്കും
 • അന്തർസംസ്ഥാന ഇടപാടുകൾക്ക് കേന്ദ്രം, സംയോജിത GST (ഐ.ജി.എസ്.റ്റി) ഏർപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യും. ഏകദേശം , IGST= CGST + SGST എന്ന് പറയാം .

എന്തിനാണ് GST ഏർപ്പെടുത്തിയത് ?

 • ചുവപ്പ്നാട കുറയ്ക്കുക, നികുതി ചോർച്ചകൾ ഒഴിവാക്കുക, സുതാര്യമായ പരോക്ഷ നികുതി വ്യവസ്ഥക്കു  വഴിയൊരുക്കുക തുടങ്ങിയ  ആശയങ്ങളുമായി  വിവിധ തലങ്ങളിൽ നിലവിലുണ്ടായിരുന്ന അനേകം പരോക്ഷ നികുതികൾ ഏകോപിപ്പിക്കാനായി ജിഎസ്ടി രൂപീകരിക്കപ്പെട്ടു .

സാധാരണ മനുഷ്യനെ GST എങ്ങനെ ബാധിക്കും?

 • ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിൽ ജിഎസ്ടിയുടെ സ്വാധീനം ഓരോ ഐറ്റത്തെയും ആശ്രയിച്ചിരിക്കും.
 • അത് ഓരോ സംസ്ഥാനഗവണ്മെന്റിനെയും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനോടുള്ള അവരുടെ സമീപനത്തെയും ആശ്രയിച്ചിരിക്കും.ഉദാഹരണത്തിന്, ജി.എസ്.ടി നടപ്പാക്കിയതിനു  ശേഷം പാലിന്റെ വിലയിൽ വർധനവ് ഉണ്ടാകുമെങ്കിലും  അതാതു സംസ്ഥാന സർക്കാർ സബ്സിഡി നൽകുകയാണെങ്കിൽ പാൽ  കുറഞ്ഞ വിലയ്ക്ക് വിൽക്കാവുന്നതാണ്.

നികുതി വെട്ടിപ്പ് ഒഴിവാക്കാൻ ജിഎസ്ടി എങ്ങനെ സഹായിക്കും?

 • GSTN എന്ന സമഗ്ര ഐടി സിസ്റ്റം, നിർമ്മാതാക്കൾ , വ്യാപാരികൾ, സ്റ്റോക്കിസ്റ്റുകൾ, മൊത്തക്കച്ചവടക്കാർ, റീട്ടെയിലർമാർ എന്നിവർക്ക് സാർവത്രിക ജിഎസ്ടി നമ്പറുകൾ (പാൻ പോലെയുള്ള ) അനുവദിക്കും.ഇത് പരോക്ഷ നികുതിയുടെയും നികുതി ചോർച്ചകളുടെയും നിയന്ത്രണം എളുപ്പമാക്കും .
 • പുതിയ നികുതിവ്യവസ്ഥ അനുസരിക്കുന്ന  കച്ചവടക്കാർക്ക്  പ്രോത്സാഹനപദ്ധതികളും  സർക്കാർ ആലോചിക്കുന്നുണ്ട് .
 • ജിഎസ്ടി പാവങ്ങൾക്ക് പ്രയോജനകരമാണോ അല്ലയോ എന്ന് കാത്തിരുന്നു കാണണം. ജിഎസ്ടിക്കു കീഴിൽ പച്ചക്കറി, പഴവർഗങ്ങളുടെ വില ഉയരുവാൻ സാധ്യതയുണ്ട്. റെസ്റ്റോറണ്ടുകളിൽ ഭക്ഷണം കഴിക്കുന്നത് പോലെയുള്ള സേവനങ്ങൾക്കു  കൂടുതൽ ചെലവ് വരും
 • വസ്ത്രങ്ങൾ പോലുള്ള വസ്തുക്കൾക്ക് വിലകുറയുമായിരിക്കും . നിർമാണത്തിലെ വിവിധ ഘട്ടങ്ങളിൽ നൽകേണ്ട  നികുതികൾ അവയ്ക്ക് ഇനിമേൽ ബാധകമല്ല.

ജിഎസ്ടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ സഹായിക്കുമോ?

 • ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ ജി.എസ്.ടിക്കു കീഴിൽ വരാൻ  സാധ്യതയില്ലാത്തതിനാൽ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരെ  ജിഎസ്ടി നേരിട്ട് ബാധിക്കുകയില്ലായിരിക്കാം.
 • ജിഎസ്ടിയെ തുടർന്ന് വർധിച്ച  നികുതി ശേഖരണം  മൂലം സാമൂഹ്യപദ്ധതികൾക്കും  ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികൾക്കുമായി  കൂടുതൽ പണം അനുവദിക്കുവാൻ  ഗവൺമെന്റിന് സാധിച്ചേക്കാം . അങ്ങനെയെങ്കിൽ  ജി എസ് ടി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും  പ്രയോജനം ചെയ്യും.
 •  രാജ്യവ്യാപക നികുതിയായ  GST, ആദ്യ ഏതാനും വർഷങ്ങളിൽ ഉയർന്ന പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാമെങ്കിലും,   ക്രമേണ മൊത്തം GDP യിൽ വർദ്ധനവുണ്ടാക്കേണ്ടതാണ്

Reference : The Hindu


2.ഡോക്ലം പീഠഭൂമി പ്രശ്നം

image source

 • സിക്കിം, ഭൂട്ടാൻ, ടിബറ്റ് എന്നിവടങ്ങുന്ന ത്രികോണ ജങ്ഷനു  വടക്കുള്ള  ദോക്ലം പീഠഭൂമി (ഭൂട്ടാൻ) ഇന്ത്യയ്ക്കും ചൈനയ്ക്കും തന്ത്രപരമായി വളരെ   പ്രാധാന്യം ഉള്ളതാണ്
 •  ചൈനയും ഭൂട്ടാനും തമ്മിലുള്ള തർക്ക വിഷയമായ  ഈ  പീഠഭൂമിയുടെ 89 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിനു  ബെയ്ജിംഗ് അവകാശവാദമുന്നയിക്കുന്നു
 • രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളെ ഏഴു വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി കോറിഡോറിൽ നിന്ന് വളരെ അടുത്താണ് ചുംബി താഴ്വര.
 •  ഇന്ത്യയേയും ചൈനയേയും ബന്ധിപ്പിക്കുന്ന നാഥു ല പാസ്, ജെലെപ് ലാ പാസ് എന്നിവ ചുംബി താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്.

വാർത്താ പ്രാധാന്യം

 • ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ  പട്ടാളക്കാർ അവിടെ  നടത്തിയിരുന്ന റോഡ്  നിർമ്മാണം  ഇന്ത്യൻ പട്ടാളം നിർത്തിവപ്പിച്ചു
 • ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈവരുന്നതോടെ സിലിഗുരി കോറിഡോർ ബ്ലോക്ക് ചെയ്യുന്നതിനുള്ള സൈനിക നീക്കങ്ങൾ വളരെ എളുപ്പമാകുമെന്നതാണ് ചൈനയെ  സംബന്ധിച്ചിടത്തോളം ഡോക്ലം പീഠത്തിന്റെയും ചുമ്പി താഴ്വരയുടെയും പ്രാധാന്യം

Reference: Defence News


 

27 June 2017-കറന്റ് അഫയേഴ്സ്

വാർത്തയിൽ 1.സ്കോർപെയ്ൻ–ക്ലാസ് അന്തർവാഹിനികൾ 2.നാഷണൽ എഡ്യൂക്കേഷൻ പോളിസി കമ്മിറ്റി സ്കോർപെയ്ൻ–ക്ലാസ് അന്തർവാഹിനികൾ ഡീസൽ -വൈദ്യുത ആക്രമണ അന്തർവാഹിനി ഡി സിഎൻഎസ് എന്ന ഫ്രഞ്ച് വ്യവസായികളാണ് ണ് നിലവിൽ …