20 JULY 2017-കറന്റ് അഫയേഴ്സ്

വാർത്തയിൽ

 1. കർഷക ദുരിതം

1.കഷക ദുരിതം

 • പ്രശ്നങ്ങ
 • ഇൻഡ്യൻ കാർഷിക മേഖലയിൽ കുറഞ്ഞ തോതിലുള്ള ഉത്പാദനവും ഉത്പാദനക്ഷമതയുമാണ് .
 • രാജ്യത്ത് 85 ശതമാനം കൃഷിയിടങ്ങളും 5 ഏക്കറിൽ താഴെയാണ്.67% കർഷകകുടുംബങ്ങൾക്കു ശരാശരി   ഒരു ഏക്കറോളം ഭൂമി മാത്രമാണുള്ളത്
 • പകുതിയിൽ കൂടുതൽ കൃഷിയിടങ്ങളിൽ ജലസേചനസൗകര്യം ഇല്ല
 • ശരാശരി കൃഷിവരുമാനം കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ല. കാർഷിക നിക്ഷേപത്തിനായി കൃഷിയിൽ നിന്നുള്ള വരുമാനം മതിയാകാതെ വരുന്നു
 • കാർഷികേതര വരുമാനത്തിനുള്ള മാർഗ്ഗം പലർക്കും ഇല്ല
 • ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ചടങ്ങുകൾ, ഭക്ഷ്യേതര വസ്തുക്കൾ എന്നിവയുടെ വർദ്ധിച്ചു വരുന്ന ചെലവുകൾ സാമ്പത്തികഭാരം കൂട്ടുന്നു
 • വായ്പക
  • കാർഷിക -അനുബന്ധ മേഖലകളിൽ ഔദ്യോഗികമായി  ഒരു വർഷക്കാലത്ത് വിതരണം ചെയ്ത കടം,  2000-01  ൽ  ആകെ കാര്ഷികവിളകളുടെ മൂല്യത്തിന്റെ 8.9 ശതമാനമായിരുന്നത്, 2015-16 ൽ 31.4 ശതമാനമായി ഉയർന്നു
  • കാർഷികമേഖലയ്ക്കുള്ള ഹ്രസ്വകാലവായ്പകൾ ,ദേശീയതലത്തിൽത്തന്നെ കാർഷികനിക്ഷേപത്തിന്റെ ആകെ ചെലവിലും കവിഞ്ഞതു, കാർഷികേതര ആവശ്യങ്ങൾക്ക് ഈ  വായ്പകൾ ചെലവാക്കുന്നെന്നാണ്  സൂചിപ്പിക്കുന്നത്.
 • വായ്പ എഴുതിത്തള്ളുന്നതിന്റെ അപാകതക
  • ഒരു ചെറിയ ഭാഗം കൃഷിക്കാരെ മാത്രം സഹായിക്കുന്നു .സ്വന്തം ലാഭവിഹിതത്തിൽ നിന്നും പണം മുടക്കുന്ന കർഷകർക്കും അനൗദ്യോഗികവായ്പകളെടുക്കുന്ന കർഷകർക്കും  കാലാവസ്ഥാ വ്യതിയാനങ്ങൾ ,വിപണിയിൽ നിന്നുള്ള തിരിച്ചടികൾ എന്നിവ അനുഭവിക്കേണ്ടി വരുന്നുണ്ട്
  • പലയിടങ്ങളിൽ നിന്നായി വായ്പകളോ ,വിവിധ കുടുംബാംഗങ്ങളുടെ പേരിൽ ഒന്നിൽ കൂടുതൽ ലോണുകളോ ഉള്ള ഒരു കുടുംബത്തിന് തന്നെ ഒന്നിൽകൂടുതൽ വായ്പഇളവ്  നൽകേണ്ടി വരും
  • സാമ്പത്തിക ദുരിതത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന, കർഷകരെക്കാൾ ദുർബലരായ കാർഷിക തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്നില്ല
  • വായ്‌പ എഴുതിത്തള്ളുമെന്ന പ്രതീക്ഷയിൽ തിരിച്ചടവ് മനപ്പൂർവം മുടക്കാനുള്ള സാധ്യത ,ബാങ്കിങ്ങ് ബിസിനസ്സിനു ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ വരുത്തുന്നു
  • കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സിഎജി) മുൻകാല കണ്ടെത്തലുകളിൽ നിന്നും  വ്യക്തമാകുന്നതുപോലെ, ഈ പദ്ധതിയിൽ അർഹരെ  ഒഴിവാക്കൽ, അനർഹരെ ഉൾപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ  പിശകുകൾ ഉണ്ടാവാം .
  • ഇത്തരം ചെലവുകൾ,മറ്റ് വികസനപദ്ധതികൾക്ക് ഉപകാരപ്പെടുമായിരുന്ന  പണം ചെലവഴിക്കുന്നത് കൊണ്ട് സമ്പദ്വ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
  • കാർഷിക പശ്ചാത്തലസൗകര്യങ്ങൾക്കും  മറ്റു വികസന പ്രവർത്തനങ്ങൾക്കും സമാനമായ തുക  ചെലവിട്ടാൽ  കാർഷിക മേഖലയിൽ ഭാവി വളർച്ചയ്ക്കും വികാസത്തിനും ഒരു അടിത്തറ സൃഷ്ടിക്കാം .
 • സുസ്ഥിരമായ പരിഹാരങ്ങ
  • മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ദുർബല കർഷകരെ തിരിച്ചറിയുകയും ദാരിദ്ര്യവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയും ചെയ്യുക.
  • കാർഷിക പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയും കാർഷികേതരവരുമാനമാർഗങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.
  • മെച്ചപ്പെട്ട സാങ്കേതിക വിദ്യ, ജലസേചനസൗകര്യത്തിന്റെ വിപുലീകരണം, ഉയർന്ന മൂല്യവർദ്ധിത വിളകളിലേക്ക് വിള വൈവിധ്യവൽക്കരണം എന്നിവ ,ഉൽപാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനുള്ള ഉചിതമായ നടപടികളാണ്.
  • കാർഷിക ഉൽപന്നങ്ങൾക്ക് അനുയോജ്യമായ വില ലഭ്യമാക്കുക
  • കാർഷികമേഖലയിൽ ദീർഘകാലമായി നടപ്പാക്കാതിരിക്കുന്ന പരിഷ്കാരങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപ്പിലാക്കുക.

Reference

 1. http://www.thehindu.com/todays-paper/tp-opinion/think-beyond-loan-waivers/article19311079.ece

 

2 Comments to “20 JULY 2017-കറന്റ് അഫയേഴ്സ്”

  1. 🙂

Comments are closed.