18 November 2017-കറന്റ് അഫയേഴ്സ്

 1. മൂഡീസ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ  റേറ്റിംഗ് ഉയർത്തി
 2. ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ’ ഉത്തർപ്രദേശ് സർക്കാരുമായി സഹകരിക്കുന്നു
 3. 2020 ഓടെ ആഭ്യന്തര വ്യവസായമേഖലയിൽ പി.എസ്.എൽ.വി നിർമ്മിക്കും

 1. മൂഡീസ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ റേറ്റിംഗ് ഉയർത്തി

 • ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ‘മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസസ്’ കഴിഞ്ഞ 13 വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി.
 • ‘പോസിറ്റീവ് ‘ വീക്ഷണത്തോടെ Baa3 ആയിരുന്നത് സുസ്ഥിര (stable) വീക്ഷണത്തോടെ  Baa2  (മിതമായ ക്രെഡിറ്റ് റിസ്ക്)  ആക്കി മാറ്റി. സുസ്ഥിര വീക്ഷണം സൂചിപ്പിക്കുന്നത്, സമീപഭാവിയിലൊരു റേറ്റിംഗ് മാറ്റം അവർ പ്രതീക്ഷിക്കുന്നില്ല എന്നാണ്.
 • Baa3 എന്നത്നിക്ഷേപ നിലവാരത്തിലുള്ള   ഏറ്റവും കുറഞ്ഞ  റേറ്റിംഗ് ആണ്.
 • ജി.എസ്.ടി നടപ്പാക്കലിലെ പ്രശ്നങ്ങൾ, ദുർബലമായ  സ്വകാര്യ നിക്ഷേപം, ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിലുള്ള കാലതാമസം  തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഗവൺമെന്റിന്റെ കടബാധ്യത ക്രമേണ കുറയുമെന്നാണ് അവരുടെ പ്രതീക്ഷ .
 • ഗവൺമെൻറിൻറെ കടബാധ്യത പരിഹരിക്കാൻ വൻതോതിലുള്ള സ്വകാര്യ സമ്പാദ്യത്തിന്റെ ലഭ്യത , ഔപചാരിക സമ്പദ്വ്യവസ്ഥ( formal economy)യെ വികസിപ്പിക്കുന്നതിന്  അനൗപചാരിക മേഖലയിൽ നിന്നും കൂടുതൽ കൂടുതൽ ബിസിനസുകൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ, ക്ഷേമപ്രവർത്തനങ്ങൾ അർഹരായവർക്ക്‌ മാത്രം ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയവ  സാമ്പത്തികമേഖലയെ ക്രമാനുഗതമായി ശക്തിപ്പെടുത്തുമെന്നു വിശ്വസിക്കുന്നു
 • സർക്കാരിന്റെ താഴെപ്പറയുന്ന നയങ്ങളെ ഏജൻസി അഭിനന്ദിച്ചു
  • ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക
  • വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക
  • സമ്പദ് വ്യവസ്ഥയെ കൂടുതൽ ഔപചാരികമേഖലയിലേക്കു നയിക്കുക
  • വിശ്വസനീയവും ഫലപ്രദവുമായ പണനയം (monetary policy framework) രൂപപ്പെടുത്തുക.
 • ഭൂമി- തൊഴിൽ- കമ്പോള പരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടെ മറ്റു സുപ്രധാന നടപടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും നടപ്പാക്കാൻ ഇനിയും കാലതാമസമുണ്ടായേക്കാം
 • ഈ പരിഷ്കരണം സമ്പദ്വ്യവസ്ഥയ്ക്ക്  ഗുണപ്രദമാകാൻ  രാഷ്ട്രീയ നേതൃത്വം സാമ്പത്തികപരിഷ്കരണപരിപാടികൾ തുടരുകയും, തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള ജനപ്രീതി പിടിച്ചു പറ്റാനുള്ള പദ്ധതികൾ ഒഴിവാക്കുകയും വേണം
 • റെഫറൻസുകൾ
 • http://www.thehindu.com/todays-paper/economy-gets-moodys-thumbs-up/article20547929.ece
 • http://www.thehindu.com/todays-paper/tp-opinion/timely-recognition/article20547805.ece
 • http://www.thehindu.com/todays-paper/tp-business/fiscal-deficit-may-miss-target-but-consolidation-commitment-clear/article20547788.ece

 1. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ’ ഉത്തർപ്രദേശ് സർക്കാരുമായി സഹകരിക്കുന്നു
 • ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ’ ജപ്പാൻ ജ്വരം, മസ്തിഷ്കജ്വരം  മുതലായ രോഗങ്ങൾക്കെതിരായ വാക്സിനേഷൻ പരിപാടികൾ നടപ്പാക്കാൻ  ഉത്തർ പ്രദേശ് സർക്കാരിനെ സഹായിക്കും .
 • അല്പകാലം മുൻപ് ഗോരഖ്പൂരിൽ ഓക്സിജൻ ലഭിക്കാതെ 30ലധികം കുട്ടികൾ മരണമടഞ്ഞപ്പോൾ സംസ്ഥാന ഗവൺമെൻറ് കടുത്ത വിമർശനം നേരിട്ടിരുന്നു .
 • ജലജന്യരോഗങ്ങൾ ,കൊതുകു മുതലായവ പരത്തുന്ന രോഗങ്ങൾ എന്നിവയുടെ നിയന്ത്രണം, കുടിവെള്ള വിതരണം, ശുചിത്വം, അമ്മമാർക്കും  കുട്ടികൾക്കും  പോഷകാഹാരം, കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവയിൽ സഹകരണമുണ്ടാകും
 • അംഗൻവാടി കേന്ദ്രങ്ങൾ വഴി നിലവിലുള്ള സർക്കാർ പദ്ധതികളിലൂടെ തന്നെ കുട്ടികൾക്കുള്ള ആഹാരത്തിലെ പോഷകാംശം വർദ്ധിപ്പിക്കുന്നതിനും പരിപാടിയുണ്ട്
 • റഫറൻസ്
 • http://www.thehindu.com/todays-paper/tp-national/up-gets-a-booster-shot-from-gates/article20547845.ece

 1. 2020 ഓടെ ആഭ്യന്തരവ്യവസായമേഖലയിൽ പി.എസ്.എൽ.വി നിർമ്മിക്കും
 • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) 2020 ഓടെ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം പൂർണ്ണമായും ആഭ്യന്തരവ്യവസായികൾക്ക് നല്കാൻ ഉദ്ദേശിക്കുന്നു
 • ഇന്ന് പൊതു-സ്വകാര്യ മേഖലാസ്ഥാപനങ്ങൾ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾക്ക് ഉപകരണങ്ങളും ചില  ഘടകങ്ങളും വിതരണം ചെയ്യുന്നുണ്ട്
 • ISRO ക്ക് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിൽ  ഇപ്പോൾത്തന്നെ സ്വകാര്യ വ്യവസായപങ്കാളിത്തമുണ്ട്. PSLV C-39 വഴി വിക്ഷേപിക്കാൻ ശ്രമിച്ച  IRNSS-1H ആശയവിനിമയ ഉപഗ്രഹം ആറ് കമ്പനികളുടെ കൺസോർഷ്യം നിർമിച്ചതായിരുന്നു
 • റഫറൻസ്
 • http://www.thehindu.com/todays-paper/tp-national/pslv-built-by-domestic-industry-by-2020/article20547838.ece