17 November 2017-കറന്റ് അഫയേഴ്സ്

 1. സാൽവറ്റോർ മുണ്ടി
 2. വിളവെടുപ്പ് അവശിഷ്ടങ്ങൾ താപവൈദ്യുതി ഉത്പാദനത്തിന്
 3. . ദേശീയ ആന്റിപ്രോഫിറ്റയറിങ് അതോറിറ്റി (National Anti-profiteering Authority)
 4. . പൊതു വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുക

 1. സാൽവറ്റോർ മുണ്ടി

 • ലിയോനാർഡോ ഡാവിഞ്ചിയുടെ സാൽവറ്റോർ മുണ്ടി (ലോകരക്ഷകൻ) എന്ന് ഒരു ചിത്രം 450 മില്യൺ ഡോളറിനു വിറ്റുപോയി
 • ഇന്നുവരെ ഒരു കലാസൃഷ്ടിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്
 • റഫറൻസ്

 1. വിളവെടുപ്പ് അവശിഷ്ടങ്ങൾ താപവൈദ്യുതി ഉത്പാദനത്തിന്
 • ഡൽഹിയിലെ മലിനീകരണ പ്രശ്നത്തിന്റെ പ്രധാന കാരണം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ്
 • ഇവ വൈദ്യുതി ഉൽപാദനത്തിനായി കൽക്കരിയോടൊപ്പം ഉപയോഗിക്കാൻ താപവൈദ്യുതി ഉത്പാദകരായ എൻടിപിസിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി
 • കർഷകർക്ക് ഒരു ടണ്ണിന്  5,500 രൂപ പ്രതിഫലവും നൽകും
 • റഫറൻസ്
 • http://www.thehindu.com/todays-paper/tp-national/crop-residue-coal-mix-to-nix-stubble-burning/article20494511.ece

 1. ദേശീയ ആന്റിപ്രോഫിറ്റയറിങ് അതോറിറ്റി (National Anti-profiteering Authority)
 • ഉപഭോക്താക്കൾക്ക് ജിഎസ്ടിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദേശീയ ആന്റിപ്രോഫിറ്റയറിങ് അതോറിറ്റി രൂപീകരിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി.
 • കൊള്ള ലാഭമെടുക്കുന്ന കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരമുൾപ്പെടെ ഇതിനു നൽകപ്പെട്ടിട്ടുണ്ട്.
 • മക്ഡൊണാൾഡ് ഉൾപ്പെടെയുള്ള ചില റെസ്റ്റോറന്റുകൾ GST നിരക്ക് കുറച്ചതിനു ശേഷം മുൻപത്തെക്കാൾ ഭക്ഷണവില ഉയർത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു
 • റഫറൻസ്
 • http://www.thehindu.com/todays-paper/centre-doubles-down-on-gsts-gains-for-consumers/article20494616.ece

 1. പൊതു വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുക
 • ലോകബാങ്കിന്റെ ലോകവികസന റിപ്പോർട്ട്, 2018 (World Development Report, 2018) 40 രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണങ്ങൾ വഴി  വെളിപ്പെടുത്തുന്നത് ,സമാനമായ കുടുംബ പശ്ചാത്തലമുള്ള കുട്ടികളുടെ പഠനഫലങ്ങളിൽ പൊതു, സ്വകാര്യ സ്കൂളുകൾ തമ്മിൽ  വലിയ വ്യത്യാസമില്ലെന്നാണ് .
 • സ്വകാര്യ സ്കൂളുകളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന പ്രധാനഘടകം അവിടെ പണം നൽകി പഠിക്കാനെത്തുന്നത് താരതമ്യേന മെച്ചപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള  കുട്ടികളാണെന്നുള്ളതാണ്
 • സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുന്നത്  വിദ്യാഭ്യാസസംവിധാനം   കുടുംബവരുമാനത്തിന്റെ  അടിസ്ഥാനത്തിൽ വേർതിരിച്ച്, നിലവിലുള്ള സാമൂഹ്യവേർതിരിവുകൾ വർധിപ്പിക്കും . ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പൊതുവിദ്യാഭ്യാസസൗകര്യങ്ങളെ ഇത്  ഇല്ലാതാക്കും . ജാതി, ലിംഗഭേദം, വർഗപരമായ അസമത്വങ്ങൾ എന്നിവ നിലനിൽക്കുന്ന ഇന്ത്യയിൽ ഇത് പ്രത്യേകിച്ചും അപകടകരമാണ്.
 • ഇൻഡ്യയിൽ27 ദശലക്ഷം പരിശീലനം ലഭിക്കാത്ത അധ്യാപകരിൽ ഭൂരിപക്ഷം സ്വകാര്യ സ്കൂളുകളിലാണ്.
 • സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരമളക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്
 • പല സംസ്ഥാനങ്ങളും സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്  ഫീസ് നിയന്ത്രണം ഉൾപ്പെടെയുള്ള ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പോലുള്ള വിഷയങ്ങളിൽ കോടതിയും ഇടപെടാറുണ്ട്
 • പൊതുവിദ്യാഭ്യാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതും ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമാണ്  സ്ഥായിയായ പരിഹാരമാർഗ്ഗങ്ങൾ
 • ജനങ്ങളിൽ ഏറിയ പങ്കും ജോലിചെയ്യാൻ ശേഷിയുള്ള പ്രായത്തിലാണെന്നുള്ള ജനസംഖ്യാപരമായ പ്രയോജനം (   demographic dividend )  ഫലപ്രദമായി ഉപയോഗിച്ച് ആഗോളതലത്തിൽ മുന്നേറാൻ  ഇത് സഹായിക്കും
 • സർക്കാർ ഇതിനായി ആവശ്യമുള്ള സൗകര്യങ്ങളൊരുക്കണം . വിദ്യാഭ്യാസത്തിന് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 6% അനുവദിക്കുന്ന ആഗോള-ആഭ്യന്തര മാനദണ്ഡങ്ങൾ പാലിക്കാൻ  ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, എന്നാൽ 4% ൽ കൂടുതൽ ഒരിക്കലും  ചെലവഴിച്ചിട്ടില്ല
 • റഫറൻസ്
 • http://www.livemint.com/Opinion/Djo1YbEg2ebgHmjqQoHOxI/Upgrading-the-public-education-system.ht