29 August 2017-കറന്റ് അഫയേഴ്സ്

 1. ജപ്പാൻ ജ്വരത്തിനു  പുതിയ ചികിത്സ ലഭ്യമാക്കാൻ കേന്ദ്രം സജ്ജമാക്കുകയാണ്
 2. ഇന്ത്യയുടെ വൻ നഗരങ്ങളിൽ പ്രളയം പതിവാകുന്നു
 3. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 1. ജപ്പാൻ ജ്വരത്തിനു  പുതിയ ചികിത്സ ലഭ്യമാക്കാൻ കേന്ദ്രം സജ്ജമാക്കുകയാണ്

 • മിനൊസൈക്ലൈൻ – കഠിനമായ മുഖക്കുരുവിനെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിബയോട്ടിക്ക് – ആശുപത്രിയിൽ ആദ്യദിവസം അതിജീവിച്ച, നിശിത എൻസെഫലൈറ്റിസിന്റെ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് നന്നായി ഫലം ചെയ്തു .
 • ഈ മരുന്ന് ഉപയോഗിക്കുമ്പോള് ആശുപത്രിവാസം കുറക്കാമെങ്കിലും , മൊത്തം മരണനിരക്കിൽ ഗണ്യമായ വ്യത്യാസം ഉണ്ടാകുന്നില്ലെന്ന് ഗവേഷകര് കണ്ടെത്തി

 


 1. ഇന്ത്യയുടെ വൻ നഗരങ്ങളിൽ പ്രളയം പതിവാകുന്നു
 • ബംഗളുരു, ചെന്നൈ, മുംബൈ, ശ്രീനഗർ, ഡൽഹി, ഗുരുഗ്രാം തുടങ്ങിയവ മനുഷ്യരുടെ വിവേചനരഹിതമായ ഇടപെടലുകൾ മൂലം പ്രളയത്തെ നേരിടാൻ കഴിവില്ലാതായ നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ് .
 • ആസൂത്രണം, നടപ്പാക്കൽ എന്നിവയുടെ അഭാവം ജലപാതകളുടെ വീതി കുറച്ചുകൊണ്ടുവരികയും ,വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു .
 • പ്രധാന കാരണങ്ങൾ
  • ഡ്രെയിനേജ് നവീകരണം ഇല്ലായ്മ
  • ജലം ഒഴുകേണ്ട വഴികളുടെ   കൈയേറ്റം
  • മാലിന്യപൈപ്പുകൾ, മാൻഹോളുകൾ, കെട്ടിടങ്ങൾ എന്നിവ ഉണ്ടാക്കുന്ന  തടസ്സം
  • നിർമ്മാണ വസ്തുക്കളുടെയും ഖര മാലിന്യങ്ങളുടെയും നിക്ഷേപം ഉണ്ടാക്കുന്ന തടസ്സം
  • പാലവും കലുങ്കുകളും പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്ന  തടസ്സം 
 • പ്രകൃത്യാലുള്ള ജലാശയങ്ങൾ 
 • അധിക മഴ ലഭിക്കുമ്പോൾ വെള്ളം ജലാശയങ്ങളിൽ നിറഞ്ഞു ക്രമേണ   ഭൂഗർഭജലത്തിന്റെ തോത് വർധിക്കും .. കുളങ്ങൾ, അരുവികൾ, തടാകങ്ങൾ, ചാനലുകൾ എന്നിവയാൽ സൃഷ്ടിക്കപ്പെട്ട പരസ്പര ബന്ധിത നാച്ചുറൽ ഡ്രെയിനേജ് സംവിധാനങ്ങൾ വഴി  അധികമുള്ള ജലം വലിയ ജലസ്രോതസ്സുകളിലേക്കു ( സമുദ്രങ്ങളിലേക്കും വലിയ നദികളിലേക്കും) ഒഴുകുന്നു. നമ്മുടെ നഗരങ്ങളിൽ  അത്തരം ‘ജലാശയങ്ങൾ  ‘ ഇല്ലാതായി വരികയാണ്.
 • ബാംഗ്ലൂരിലെ പ്രസിദ്ധമായ തടാകങ്ങളിൽ 98%വും കൈയേറപ്പെട്ടു കഴിഞ്ഞു .അതുകൊണ്ടു സാധാരണ മഴയ്ക്കു ശേഷവും നഗരത്തിൽ  വെള്ളപ്പൊക്കം ഉണ്ടാകുന്നു . 50 വർഷം മുൻപ് 250 ലേറെ തടാകങ്ങൾ ബംഗളൂരുവിൽ ഉണ്ടായിരുന്നു. ഇന്ന് അവയിൽ 10 ൽ കുറവ് എണ്ണം മാത്രമേ നല്ല അവസ്ഥയിലുള്ളൂ
 • കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ, ശ്രീനഗറിലെ തടാകങ്ങൾ, കുളങ്ങൾ, നീർത്തടങ്ങൾ എന്നിവയിൽ 50 ശതമാനവും കെട്ടിടങ്ങളും റോഡുകളും നിർമിക്കുന്നതിനായി കയ്യേറപ്പെട്ടു .
 • മുംബൈയിലെ മിത്തി നദി എല്ലായിടത്തും തടഞ്ഞുവച്ചിരിക്കുകയാണ്
 • ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കം
  • മൺസൂൺ സമയത്ത് വലിയ ഒഴുക്കുള്ളപ്പോൾ ,വൻതോതിലുള്ള വെള്ളപ്പാച്ചിലിനെ ഉൾക്കൊള്ളാൻ ബ്രഹ്മപുത്ര നദിക്കു കഴിയാറില്ല . ചാലുകളിൽ അടിഞ്ഞു കൂടുന്ന എക്കലും മാലിന്യങ്ങളും ഇത് കൂടുതൽ ദുഷ്കരമാക്കുന്നു .
  • കിഴക്കൻ ഹിമാലയത്തിൽ വനനശീകരണം വർധിച്ചതോടെ എക്കലിന്റെ അളവും വർദ്ധിച്ചു. അതിനാൽ നദി സമതലങ്ങളിലേക്ക് ഒഴുകുമ്പോൾ,കൂടുതൽ അവസാദം വഹിക്കുന്നു . ഇതുമൂലം  ബ്രഹ്മപുത്രയുടെ വഹിക്കാനുള്ള ശേഷി കുറയുന്നു
  • ഗുവാഹത്തിയുടെ കുഴിയൻ പാത്രരൂപത്തിലുള്ള രൂപം മൂലം വെള്ളക്കെട്ടുണ്ടാകുന്നു . മോശമായ നഗര ആസൂത്രണം അതു വർദ്ധിപ്പി ക്കുന്നു
  • തണ്ണീർത്തടങ്ങളിൽ ചവറു മൂടിയതുകൊണ്ടു അവക്ക് വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്നില്ല
 • Reference
 • http://indianexpress.com/article/explained/in-fact-many-floods-different-yet-similar-bengaluru-assam-bihar-chennai-srinagar-delhi-gurgaon-4818192/

 1. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 • ഒരു ഭാഷാ അല്ലെങ്കിൽ ഒരു മത ന്യൂനപക്ഷ സംഘം ,അവരുടെ പ്രത്യേക സവിശേഷതകൾ  നിലനിർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിച്ചിട്ടുള്ള ഒന്നാണ് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം. ഇത് അതിന്റെ ഭൂതകാലസ്മരണകളോ  ചരിത്രമോ വിദ്യാഭ്യാസമോ  ഗ്രന്ഥങ്ങളോ ആകാം
 • ഭരണഘടന പാർട്ട് 3 ,”മൗലികാവകാശങ്ങൾ”ക്കു കീഴിൽ “വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും, നിയന്ത്രിക്കാനുമുള്ള  ന്യൂനപക്ഷങ്ങളുടെ  അവകാശം” എന്ന തലക്കെട്ടിലുള്ള ആർട്ടിക്കിൾ 30 ഉം  “ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള” ആർട്ടിക്കിൾ 29 ഉം ഈ അവകാശങ്ങൾ ഉറപ്പു വരുത്തുന്നു
 • സമത്വമെന്ന  അടിസ്ഥാന തത്വ’വും ഭരണഘടനയിൽ ഗ്രൂപ്പുകൾക്ക്  നൽകുന്ന പ്രത്യേകാവകാശങ്ങളും തമ്മിലുള്ള വൈരുദ്ധ്യം
  • ആർട്ടിക്കിൾ 30 (1) (“മതം അല്ലെങ്കിൽ ഭാഷയെ അടിസ്ഥാനമാക്കിയുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും, അവരുടെ ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കും”) ആർട്ടിക്കിൾ 29 (2) ന് (ഒരു ഇന്ത്യൻ പൗരന് സർക്കാർ പരിപാലിക്കുന്നതോ  സംസ്ഥാന ഫണ്ടുകളിൽ നിന്ന് പണം സ്വീകരിക്കുന്നതോ ആയ  ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ മതം, വർഗം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കാൻ പാടുള്ളതല്ല )വിരുദ്ധമായി തോന്നിയേക്കാം “
  • ഭരണഘടന സമത്വത്തിന്റെ ഒരു ഔപചാരിക സങ്കൽപത്തിന് അപ്പുറമാണ്. അതേസമയം, അത് തികഞ്ഞ അവകാശമാണോ (absolute right ), അതോ പരിമിതമായ അവകാശമാണോ എന്ന ചോദ്യം നിലനിൽക്കുന്നു
  • സുപ്രീം കോടതിയുടെ മുൻകാല വിധികൾ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അവകാശങ്ങൾ പൂർണമായി നിലനിൽക്കെ ,അവ ചില നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നു( പ്രത്യേകിച്ച് അവ ഗവൺമെന്റിന്റെ  എതെങ്കിലും സഹായം സ്വീകരിക്കുന്നുണ്ടെങ്കിൽ )സൂചിപ്പിച്ചിരുന്നു.
  • അൺ എയ്ഡഡ് സ്ഥാപനങ്ങളിലും, ഇത്തരം തത്വങ്ങളെ  പ്രോത്സാഹിപ്പിക്കേണ്ടതാണ്  എന്നായിരുന്നു കോടതിയുടെ അഭിപ്രായം

Reference

http://indianexpress.com/article/explained/jamia-millia-islamia-jmi-aligarh-muslim-university-amu-simply-put-over-the-years-major-questions-on-institutions-of-minority-education-4818207/