12 September 2017-കറന്റ് അഫയേഴ്സ്

 1. ഇന്ത്യയിലെ വരുമാനഅസമത്വം/ കോടീശ്വരഭരണം (ബില്യണയർ രാജ്)

 1. ഇന്ത്യയിലെ വരുമാനഅസമത്വം/ കോടീശ്വരഭരണം (ബില്യണയർ രാജ്)
 • ഏഷ്യയിലെ ഏറ്റവും വരുമാനഅസമത്വം നിലനിൽക്കുന്ന വലിയ സമ്പദ്വ്യവസ്ഥകളാണ് ഇന്ത്യയും  ചൈനയുമെന്നു അന്താരാഷ്ട്ര നാണയ നിധി (International Monetary Fund (IMF)) നടത്തിയ ഗവേഷണം കാണിച്ചു.
 • അടുത്തിടെ ,ക്രെഡിറ്റ് സൂയിസിന്റെ( Credit Suisse) ഒരു പഠനം ഇൻഡ്യയിലെ ഏറ്റവും ധനികരായ 1% ആളുകൾ  രാജ്യത്തിന്റെ സമ്പത്തിന്റെ 58%വും  സ്വന്തമാക്കിയെന്നു നിരീക്ഷിച്ചു  – ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വനിരക്കുകളിൽപ്പെടുന്ന ഇത്  ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ ഇക്കാര്യത്തിൽ  കുപ്രസിദ്ധി നേടിയ മറ്റു രാജ്യങ്ങളിലേതു പോലെയാണ്
 • സാമ്പത്തിക വിദഗ്ധരായ ചാൻസൽ, പികേറ്റി എന്നിവരുടെ പുതിയ ഗവേഷണപ്രകാരം , ഇന്ത്യയിലെ വരുമാനത്തിലെ അസമത്വം 1922 ൽ ബ്രിട്ടീഷുകാരുടെ കാലത്തു  ആദ്യമായി ആദായനികുതി ചുമത്തിയതിനു ശേഷം ഏറ്റവും ഉയർന്ന തലത്തിലാണ്!അവർ നികുതി ഡാറ്റ, ദേശീയ വരുമാന കണക്കുകൾ, സാമ്പിൾ സർവേകൾ എന്നിവയെല്ലാം കണക്കിലെടുത്തിട്ടാണ് ഈ നിഗമനത്തിലെത്തിയത് . വരുമാനമോ സമ്പത്തോ പരിഗണിക്കാതെ  ഉപഭോഗസർവ്വേ മാത്രം അടിസ്ഥാനമാക്കിയുള്ള , ഉപരിപ്ളവമായ പരമ്പരാഗത രീതിയെക്കാൾ വളരെ മെച്ചപ്പെട്ട രീതിയാണിത് .
 • അസമത്വത്തിന്റെ വളരെ പ്രശസ്തമായ അളവുകോലായ  ഗിനി കോഎഫിഷെൻറ് (Gini coefficient,)1990 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ 45 ൽ നിന്നും  51 ആയി ഉയർന്നു . (ഉപഭോക്തൃസർവ്വേയിൽ നിന്ന് കണക്കാക്കുന്ന ഔദ്യോഗിക കണക്കായ  37 നെക്കാൾ വളരെ  ഉയർന്നതാണിത് ).
 • പ്രധാനപ്പെട്ട പാഠങ്ങൾ
  • വരുമാന അസന്തുലിതാവസ്ഥ, 1980 നു ശേഷം,ചുരുങ്ങിയ കാലയളവിലുണ്ടായ ഇന്ത്യൻ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു 1970 കളിലെ മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയുടെ  വളർച്ചക്കാലത്ത് വരുമാനത്തിലെ അസമത്വം വളരെ കുറവായിരുന്നു.
  • വരുമാന അസമത്വത്തിന്റെ പ്രശ്നങ്ങൾ ദേശീയ വരുമാനത്തിന്റെ ഏറിയ പങ്കും  ഒരു ശതമാനത്തിലേറെ പേരിലൊതുങ്ങുന്നതു മാത്രമല്ല, രൂക്ഷമായ  സാമ്പത്തികവിതരണ പ്രശ്നങ്ങളുമാണ് .
  • അസന്തുലിത രാജ്യങ്ങൾ വളരെ സാവധാനത്തിൽ വളരുന്നവയും സാമ്പത്തിക അസ്ഥിരതക്ക് കൂടുതൽ സാധ്യതയുള്ളവയുമാണ് .
  • ഇവ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ആവശ്യമായ  സാമൂഹിക സമവായം രൂപപ്പെടുത്താൻ കൂടുതൽ ബുദ്ധിമുട്ടുന്നു
 • ചൈനയുമായുള്ള താരതമ്യം
  • ഇരു രാജ്യങ്ങളിലും താഴേക്കിടയിലുള്ള 50% ആളുകൾ സമാനമായ വരുമാനം നേടി .ഏറ്റവും വരുമാനം നേടിയ  1%  ആളുകൾ വളരെയേറെ സമ്പാദിച്ചു . എന്നാൽ ചൈനീസ് മധ്യവർഗത്തിനു   ഇന്ത്യൻ മധ്യത്തേതിനേക്കാൾ സാമ്പത്തികമായി  ഏറെ ഗുണഫലങ്ങൾ ലഭിച്ചു
  • വൻകിട സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ, വിജയകരമായി  സാമ്പത്തികഘടനാപരിവർത്തനങ്ങൾ വരുത്തിയ ഏഷ്യയിലെ മറ്റു രാജ്യങ്ങളെപ്പോലെ ,  കൃഷി ഉപേക്ഷിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് മറ്റുമേഖലകളിൽ ജോലി നൽകാൻ ചൈനയ്ക്ക്  കഴിഞ്ഞു .ഇക്കാര്യത്തിൽ  ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയിൽ കൃഷിപ്പണി  ഉപേക്ഷിച്ച മിക്ക തൊഴിലാളികളും ഉല്പാദനനിലവാരം കുറഞ്ഞ   അനൗപചാരിക മേഖലകളിൽ  കുടുങ്ങിയിരിക്കുന്നു.
 • കാരണങ്ങൾ
  • മോശം പൊതുനയം, അഴിമതി, സ്വന്തം ആളുകൾക്ക് നൽകുന്ന വഴിവിട്ട സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ .
  • കിഴക്കൻ ഏഷ്യയിലെ മിക്കവാറും എല്ലാ വലിയ സമ്പദ്വ്യവസ്ഥകളും  അടിസ്ഥാന വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും  വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ദരിദ്ര തൊഴിലാളികളെ കൃഷിയിടങ്ങളിൽ  നിന്ന് ഫാക്ടറികളിലേക്ക് മാറാൻ സഹായിക്കുന്നു. ആധുനിക ഇന്ത്യ ,ദുർബലമായ സാമൂഹ്യസുരക്ഷിതവലയവും ഉയർന്ന  അസമത്വവും നിലനിൽക്കുന്ന  ഒരു  ലാറ്റിനമേരിക്കൻ സമ്പദ്വ്യവസ്ഥയെ ഓർമ്മിപ്പിക്കുന്നു
 • എന്തു ചെയ്യണം?
  • സുസ്ഥിരമായ ദാരിദ്ര്യനിർമ്മാർജ്ജനത്തിനു, മനുഷ്യരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും ആധുനികസാമ്പത്തികമേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും  ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. വളർച്ച കൂടുതൽപ്പേർക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാകണം
  • നികുതിഘടനയും നികുതിശേഖരണവും മെച്ചപ്പെടുത്തുക
  • മത്സരനയവും (competition policy) കണിശമായ സർക്കാർ നിയമങ്ങളും ഉപയോഗിച്ചു മുതലാളിത്ത ചൂഷണവും  സ്വന്തക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളും നിയന്ത്രിക്കുക

Reference

 1. http://www.livemint.com/Opinion/WggBKdjWUaGlXNrQvHWUUJ/Addressing-Indias-income-inequality.html
 2. http://www.livemint.com/Opinion/WmpSjQAvPGeVzxqpgXYvtK/The-dangers-of-Indias-Billionaire-Raj.html