08 September 2017-കറന്റ് അഫയേഴ്സ്

 1. സൈനിക പോലീസിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നു
 2. ഇന്ത്യയിലെ സാക്ഷരതാ പരിപാടികൾ

 1. സൈനിക പോലീസിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നു
 • സൈനിക പോലീസിൽ സ്ത്രീകളെ ഉൾപ്പെടുത്താനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നു
 • ഇത് സൈന്യത്തിലെ ലിംഗവിവേചനത്തിനെതിരെയുള്ള  ഒരു പ്രധാന നടപടിയായിരിക്കും .  വർഷംതോറും 52 വനിതാസൈനികരെ ഉൾപ്പെടുത്തി, ആകെ ഏകദേശം  800  പേരെ  ഉൾപ്പെടുത്തും
 • നിലവിൽ മെഡിക്കൽ, നിയമ, വിദ്യാഭ്യാസ, സിഗ്നലുകൾ, എൻജിനീയറിങ് മുതലായ മേഖലകളിൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
 • സൈനിക പോലീസിന്റെ കടമകൾ – കന്റോൺമെന്റുകളിലും ആർമി സ്ഥാപനങ്ങളിലും ക്രമസമാധാനപാലനം , സൈനികരുടെ നിയമപാലനം , യുദ്ധത്തടവുകാരെ നിയന്ത്രിക്കുന്നത് , ആവശ്യമുള്ളപ്പോഴെല്ലാം സിവിൽ പോലീസിന് സഹായം ലഭ്യമാക്കുന്നത്

Reference

 1. http://www.thehindu.com/news/national/army-to-induct-women-in-military-police/article19643863.ece?homepage=true

 1. ഇന്ത്യയിലെ സാക്ഷരതാ പരിപാടികൾ
 • ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് 74 ശതമാനവും അടിസ്ഥാന വിദ്യാഭ്യാസ സാക്ഷരത നേടിയിട്ടുണ്ട് (1947 ൽ 18% ആയിരുന്നു). 95 ശതമാനം കുട്ടികളും 86 ശതമാനം യുവാക്കളും  സ്കൂൾ  വിദ്യാഭ്യാസം നേടുന്നു
 • ഏകദേശം 35 കോടി യുവാക്കളും മുതിർന്നവരും നിരക്ഷരരാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പോലും സ്കൂൾ കുട്ടികളിൽ 40 ശതമാനവും തൃപ്തികരമായ രീതിയിൽ അറിവ് നേടിയെടുക്കുന്നില്ല.
 • സാക്ഷരതയുടെ ആവശ്യകത
 • പങ്കാളിത്തത്തിലൂന്നിയ ജനാധിപത്യം രൂപപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് സാക്ഷരത. ഭരണഘടനയ്ക്ക് കീഴിലുള്ള വിവിധ അവകാശങ്ങളും അർഹതകളും നേടിയെടുക്കുന്നതിനു ഇത് വ്യക്തികളെ സഹായിക്കുന്നു.
 • ദാരിദ്ര്യം, ശിശുമരണ നിരക്ക്, ജനസംഖ്യാ വളർച്ച, ലിംഗ അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഒരു സാക്ഷരസമൂഹത്തിൽ കുറവാണ്.
 • സാക്ഷരത വ്യക്തികൾക്ക് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രാപ്തമാക്കുന്നു.
 • ജനങ്ങളുടെ (പ്രത്യേകിച്ച് സ്ത്രീകളുടെയും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെയും) ശാക്തീകരണത്തിലും ജീവിതനിലവാരം ഉയർത്തുന്നതിലും സാക്ഷരതയ്ക്ക് പ്രധാന പങ്കുണ്ട്.
 • ചരിത്രം
  • തിരുവിതാംകൂർ, ബറോഡ ഭരണാധികാരികൾ വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തി.
  • 1953 ൽ മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉള്ക്കൊണ്ടു  വെൽതി ഫിഷർ, ഫ്രാങ്ക് ലബൗക്ക് എന്നിവർ ലക്നൗവിൽ  ലിറ്ററസി ഹൌസ് സ്ഥാപിച്ചു.
  • 1959 ലെ ഗ്രാമീണ ശക്തി മൊഹീം പോലുള്ള പ്രായപൂർത്തിയായവർക്കായുള്ള സാക്ഷരതാപ്രചാരണങ്ങൾ.
  • 1990 കളിലെ ഭാരത സർക്കാരിന്റെ ദേശീയ സാക്ഷരതാ മിഷൻ
 • ഗവൺമെന്റ് നയങ്ങൾ
  • സാക്ഷരതാ പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായ സർക്കാരിന്റെ പ്രധാന പോളിസികളാണ്സാക്ഷർ ഭാരത് പ്രോഗ്രാം, സർവ്വശിക്ഷാ അഭിയാൻ എന്നിവ
  • സ്വച്ഛ ഭാരത് മിഷൻ, പ്രധാൻ മന്ത്രി  ഉജ്ജ്വല യോജന, ബേട്ടി ബച്ചാവോ ബേട്ടി പടാവോ , ഡിജിറ്റൽ ഇന്ത്യ മിഷൻ, സ്കിൽ ഇന്ത്യ മിഷൻ തുടങ്ങിയ സർക്കാർ പദ്ധതികളെ സാക്ഷരതാ പരിപാടികളുമായി ബന്ധിപ്പിച്ചാൽ  അവയുടെ മൂല്യം വർദ്ധിക്കും
 • സാക്ഷർ ഭാരത് യജ്ഞം
  • സ്ത്രീസാക്ഷരത കുറവുള്ള ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ  പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  • ഗ്രാമപഞ്ചായത്ത് തലം വരെ , പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനത്തിന്റെ രൂപീകരണത്തിനു  സഹായിച്ചു.
  • സ്ത്രീകളുടെ സാക്ഷരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു കൊണ്ടു  മെച്ചപ്പെട്ട ആരോഗ്യ ഗുണങ്ങളും  പോഷകാഹാര നിലവാരം മെച്ചപ്പെടുത്തലും ഉൾപ്പെടെ നിരവധി ഗുണങ്ങൾ ലഭിക്കുന്നു.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്ക്കൂളിംഗിൻറെ നേതൃത്വത്തിൽ നടത്തുന്ന അർദ്ധവാർഷികപരീക്ഷകളിൽ (bi-annual Learners Assessment Tests) ഒരു കോടിയിൽ കൂടുതൽ പ്രായപൂർത്തിയായവർ പങ്കെടുക്കുന്നു (ഈ വർഷത്തെ വിജയിച്ചവരിൽ 70 ശതമാനം സ്ത്രീകളാണ്)
  • ദേശീയ സാക്ഷരതാ മിഷൻ അതോറിറ്റി (The National Literacy Mission Authority (NLMA)) പ്രായപൂർത്തിയായവർക്ക് അടിസ്ഥാനവിദ്യാഭ്യാസം നൽകുക മാത്രമല്ല, വിവിധ ഏജൻസികളുമായുള്ള  കൂട്ടായ പങ്കാളിത്തത്തിലൂടെ  തിരഞ്ഞെടുപ്പ്, സാമ്പത്തിക, നിയമനിർമാണം തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക വികാസത്തിന്റെ മറ്റ് മാനങ്ങളും പഠിപ്പിക്കുന്നു
  • പ്രധാൻ മന്ത്രി ജൻ ധൻ യോജന, പ്രധാൻ മന്ത്രി സുരക്ഷാബീമ യോജന മുതലായ ദേശീയ പരിപാടികളുടെ ഭാഗമാകാനും അവരെ  സഹായിക്കുന്നു
  • ഉടനെ സാക്ഷര ഭാരത പരിപാടിയിൽ സ്കൂളിലും കോളേജിലുമുള്ള വിദ്യാർത്ഥികൾക്ക് അധ്യാപനത്തിൽ ഏർപ്പെടാൻ അവസരം നല്കാൻ സാധ്യതയുണ്ട്
 • സർവ്വശിക്ഷാ അഭിയാൻ
  • 6-14 വരെ വയസ്സുള്ള കുട്ടികളുടെ സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാക്കിയ ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതി പ്രകാരം, സാർവ്വത്രിക എലിമെന്ററി വിദ്യാഭ്യാസം (Universalization of Elementary Education (UEE)) സമയബന്ധിതമായി നേടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സർവ്ശിക്ഷ അഭിയാൻ (എസ്എസ്എ) .
  • 1 ദശലക്ഷം ആവാസപ്രദേശങ്ങളിലെ 192 ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ ,  സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് രാജ്യമൊട്ടാകെ SSA നടപ്പിലാക്കുന്നത്.
  • സ്കൂൾ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ പുതിയ സ്കൂളുകൾ തുറക്കുകയും കൂടുതൽ ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ, കുടിവെള്ളം, അറ്റകുറ്റപണികൾക്കുള്ള ഗ്രാൻറ്, സ്കൂൾ മെച്ചപ്പെടുത്തൽ എന്നിവയിലൂടെ സ്കൂൾ നിലവാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
  • അധ്യാപകരുടെ എണ്ണം അപര്യാപ്തമായ വിദ്യാലയങ്ങൾക്ക് അധിക അധ്യാപകരെ  നൽകും.
  • നിലവിലുള്ള അധ്യാപകരുടെ കഴിവുകൾ വിപുലമായ പരിശീലനം, അധ്യയന-പഠന സാമഗ്രികൾ വികസിപ്പിക്കുന്നതിനുള്ള ഗ്രാന്റുകൾ, ക്ലസ്റ്റർ- ബ്ലോക്ക്- ജില്ലാ തലങ്ങളിൽ അക്കാദമിക് പിന്തുണാ ഘടന ശക്തിപ്പെടുത്തുക എന്നിവയിലൂടെ വർധിപ്പിക്കും .
  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിഭിന്ന ശേഷിയുള്ള  കുട്ടികൾക്കും എസ്എസ്എ പ്രത്യേക ശ്രദ്ധ നൽകും. കമ്പ്യൂട്ടർ വിദ്യാഭ്യാസവും SSAയിലൂടെ നല്കാൻ  ശ്രമിക്കുന്നു.
 • മുന്നോട്ടുള്ള വഴി
  • 2030 സുസ്ഥിര വികസന അജണ്ട (2030 Agenda for Sustainable Development ) “ആഗോള സാക്ഷരത” ലക്ഷ്യമിടുന്നു . ഇത് നേടാനുള്ള ഗവൺമെന്റ് നടപടികൾക്ക് പൌരസമൂഹവും സ്വകാര്യമേഖലയും പിന്തുണ നൽകിയാലേ പൂർണ്ണപ്രയോജനം ലഭിക്കൂ
  • ഗവൺമെൻറിന് രണ്ടു ഭാഗങ്ങളുള്ള നയം തുടരുക
 1.  സ്കൂൾ  വിദ്യാഭ്യാസം നേടുന്ന എല്ലാ കുട്ടികൾക്കും  ആവശ്യമായ സാക്ഷരത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രീ-പ്രൈമറി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക.
 2.  പ്രായപൂർത്തിയായവരിൽ സ്കൂൾ വിദ്യാഭ്യാസം നേടാനാകാത്തവർക്കും പഠനം  ഉപേക്ഷിച്ചവർക്കും പഠിക്കുന്നതിനുള്ള അവസരം നൽകുക. ഉപജീവന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വൈദഗ്ധ്യം ആവശ്യമുള്ള യുവാക്കൾക്കും  മുതിർന്നവർക്കും അതിന്  അവസരം നൽകുക.
 • ഡിജിറ്റൽ പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിലൂടെ വ്യത്യസ്ത പ്രായത്തിലുളളവരുടെ പഠന ആവശ്യകതകൾ  കൂടുതൽ ഫലപ്രദമായി പൂർത്തീകരിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയാൽ സാക്ഷരത കൂടുതൽ അർഥപൂർണമാകും . സാമൂഹ്യ പഠന കേന്ദ്രങ്ങൾ (Community learning centres) സാക്ഷരതയും സാമൂഹിക ശാക്തീകരണവും ഉറപ്പു വരുത്തുന്നതിനുള്ള  കേന്ദ്രങ്ങളാക്കി  മാറ്റാം

Reference