07 JULY 2017-കറന്റ് അഫയേഴ്സ്

വാർത്തയിൽ

 1. ജിഎം വിളകൾ കൃഷി ചെയ്യേണ്ടതുണ്ടോ ?
 2. ഷിഗെല്ലോസിസ്

 1. ജിഎം വിളകൾ കൃഷി ചെയ്യേണ്ടതുണ്ടോ ?
 • കളനാശിനികളെ ചെറുക്കാൻ ശേഷിയുള്ള ഹെർബിസൈഡ്‌ ടോളറന്റ് (HT) കടുക്  ഡി.എം.എച്ച് 11 നെ വാണിജ്യവത്ക്കരിക്കാനുള്ള  സർക്കാർ തീരുമാനം തെറ്റാണെന്ന് കണക്കാക്കപ്പെടുന്നു.
 • വിദഗ്ധരുടെ അഭിപ്രായപ്രകാരം കളനാശിനികളെ ചെറുക്കാൻ ശേഷിയുള്ള സസ്യങ്ങൾ   കൃഷിക്കായുള്ള രാസവിഷവസ്തുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കും.ഇത് പരിസ്ഥിതിയെയും ,മനുഷ്യരുടെയും  മൃഗങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.അതുപോലെതന്നെ, വ്യവസായികൾ  അഗ്രോകെമിക്കൽസ് മാർക്കറ്റിലേക്ക്  നീങ്ങാൻ ആഗ്രഹിക്കുന്നതിനുള്ള ഒരു അടയാളമായും ഇതിനെ കണക്കാക്കുന്നു
 • GMO യെ അനുകൂലിക്കുന്നവർ പറയുന്നത് ഭക്ഷ്യ എണ്ണയുടെ   ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു ഉയർന്ന വിളവ് നൽകുന്ന ജിഎം കടുക് ഒരു വലിയ സഹായമാകുമെന്നാണ് .
 • ചരിത്രം
  • ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങൾ( GMO) കണ്ടുപിടിച്ചത് അമേരിക്കയിലാണ്  .ഗവൺമെൻറ് സേവനത്തിലുള്ള ശാസ്ത്രജ്ഞർ  ഗൌരവതരമായ സുരക്ഷാ പ്രശ്നങ്ങളുയർത്തിയിട്ടും  അവയെ വാണിജ്യവൽക്കരിക്കുകയും ചെയ്തു.
  • 2002 ലാണ് മൊൺസാറ്റോ കമ്പനി ഭക്ഷ്യേതര വിളയായ ബി.ടി പരുത്തി ഇൻഡ്യയിൽ കൊണ്ടുവന്നത് – രാജ്യത്ത് അംഗീകരിക്കപ്പെട്ട  ആദ്യ ജനിതക വ്യതിയാനമുള്ള കാർഷിക വിള
 • ദൂഷ്യങ്ങൾ
  • എച്.ടി സോയാബീനിൽ  ഉപയോഗിച്ചിരുന്ന ഗ്ലൈഫോസറ്റ് എന്ന കളനാശിനി കാരണം അർജന്റീനയിൽ  ഭയാനകമായ ജനന വൈകല്യങ്ങളുള്ളതായി തെളിഞ്ഞിട്ടും ഇതിന്റെ ഉപയോഗം ഒരു   റെഗുലേറ്ററി ഏജൻസിയും  ഇതുവരെ തടഞ്ഞിട്ടില്ല. ഹോർമോൺ പ്രശ്നങ്ങൾ  സൃഷ്ടിക്കുന്ന ഗ്ലൈഫോസെറ്റ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഒരു “അർബുദ കാരകം ” ആയിട്ടാണ്  കണക്കാക്കുന്നത്
  • ഇന്ത്യൻ എച് ടി കടുകിൽ ഉപയോഗിക്കുന്ന   ബേയർസ് ഗ്ലൂഫൊസിനെറ്റ്, യൂറോപ്യൻ യൂണിയനിൽ നിരോധിച്ച ഒരു ന്യൂറോടോക്സിൻ ആണ്.
  • സുപ്രീംകോടതിയിൽ സർക്കാർ സമ്മതിച്ചത് പോലെ, HT കടുകിന് നമ്മുടെ   GMO അല്ലാത്ത മികച്ച കടുക്  ഇനങ്ങളോട്  വിളവിന്റെ കാര്യത്തിൽ പിടിച്ചു നില്ക്കാൻ സാധിച്ചിട്ടില്ല
  • GMO വിത്തു സ്റ്റോക്ക് തന്മാത്രതലത്തിൽ തന്നെ മലിനമാക്കും .   വിഷസാന്നിധ്യം ഉണ്ടെങ്കിൽ  എന്നേക്കും അത്  നിലനിൽക്കും.
  • ഇൻഡ്യയിൽ നിർമ്മിക്കുന്ന തേൻ 50-60% വരെ കടുക് വിളയാണ്.ജിഎം  സാങ്കേതികവിദ്യ തേനീച്ചകൾക്ക് ദോഷം ചെയ്യുമെന്നതിനാൽ തേൻ കർഷകരും  പ്രതിഷേധിക്കുന്നുണ്ട്.
 • സുപ്രീംകോടതി നിയോഗിച്ച ടെക്നിക്കൽ വിദഗ്ദ്ധ സമിതി, HT വിളകളുടെ നിരോധനം ശുപാർശ ചെയ്തിരുന്നു
 • രോഗം, വരൾച്ച തുടങ്ങിയവയെ പ്രതിരോധിക്കാൻ ജി.എം.ഒകൾക്ക് സാധിച്ചേക്കാം  . എന്നാൽ ഇതു  സങ്കീർണ്ണവും ഭാവിയിൽ മാത്രം സാധ്യമാകുന്നതുമാണ്. നമ്മുടെ കാർഷിക ഭാവിക്കായി ഇന്ത്യയുടെ സമ്പന്നമായ ജനിതക വൈവിധ്യം നാം നിലനിർത്തണം

Reference :

 1. http://www.thehindu.com/todays-paper/tp-opinion/should-we-grow-gm-crops/article19227723.ece
 2. http://www.thenewsminute.com/article/explainer-what-fight-over-gm-mustard-all-about-50870

2.ഷിഗെല്ലോസിസ്

 • ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ പ​ട​ർ​ത്തു​ന്ന അ​പ​ക​ട​കാ​രി​യാ​യ അസുഖമാണ് ഷിഗെല്ലോസിസ്
 • മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​ണ് ബാ​ക്ടീ​രി​യ പ​ട​രു​ന്ന​ത്.
 • വ​യ​റി​ള​ക്ക​ത്തി​ൽ തു​ട​ങ്ങി മ​ര​ണ​ത്തി​ലേ​ക്കു​വ​രെ ന​യി​ച്ചേ​ക്കാ​വു​ന്ന രോ​ഗ​മാ​ണി​ത്.
 • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക​യും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ മൂ​ടി​​വ​ക്കു​ക​യും കൈ​ക​ള് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ധാ​നം

Reference:

 1. https://www.cdc.gov/shigella/index.html
 2. http://www.madhyamam.com/health/general-health/careful-about-shigella/2017/jul/08/288246

 

3 Comments to “07 JULY 2017-കറന്റ് അഫയേഴ്സ്”

 1. എനിക്കും ഇംഗ്ലീഷ് കൂടുതല്‍ അറിയാത്തത് കൊണ്ട് , ഇംഗ്ലീഷ് ന്യൂസ്‌പേപ്പര്‍ വായിച്ചെടുക്കാന്‍ കൂടുതല്‍ സമയം ചിലവിടേണ്ടി വരുനുണ്ട് . ഈ വെബ്സൈറ്റ് എന്നെ പോലെ ഉള്ളവര്‍ക്ക് സമയം ലഭിച്ചു കൊട്കും എന്ന് ഉറപ്പാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ അതിന്റെ ഉള്ളടക്കം ഒട്ടും ചോര്‍ന്നു പോകാതെ വിവര്‍ത്തനം ചെയ്താല്‍ നന്നായിരുന്നു

  1. ഫീഡ്ബാക്കിനു നന്ദി ,അഭിലാഷ് .. 🙂
   തീർച്ചയായും കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം .

   1. 🙂

Comments are closed.