02 September 2017-കറന്റ് അഫയേഴ്സ്

 1. ഇന്ത്യൻ കരകൌശലത്തൊഴിലാളികളും ജിഎസ്ടിയും
 2. സാമ്പത്തികമായ ഉൾപ്പെടുത്തലിനായി (Financial Inclusion) കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾ

 1. ഇന്ത്യൻ കരകൌശലത്തൊഴിലാളികളും ജിഎസ്ടിയും
 • ചെറുകിട, കുടിൽ വ്യവസായങ്ങൾ ചെയ്യുന്ന 110 ലക്ഷത്തോളം പേർക്ക് ,ജിഎസ്ടി നടപ്പാക്കിയതു കൊണ്ട് ഗുണഫലങ്ങൾ ഒന്നുമുണ്ടാകുന്നില്ല .  ഇവരുടെ  ശാസ്ത്രീയമായ കണക്കു ലഭ്യമല്ലാത്തതിനാൽ ഇതിലുമേറെപ്പേർ ഈ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട് എന്നത് ഉറപ്പാണ് .
 • ഈ രണ്ട് മേഖലകളാകട്ടെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കു  കുറഞ്ഞ ചെലവിൽ , ജൈവ ഉപജീവനമാർഗങ്ങൾ നൽകുന്നു . കാർഷിക ദുരന്തങ്ങളുടെ സീസണുകളിൽ വരുമാനമാർഗ്ഗം , മറ്റിടങ്ങളിലേക്കുള്ള കുടിയേറ്റം ഒഴിവാക്കൽ , പരമ്പരാഗത സാമ്പത്തിക ബന്ധങ്ങൾ സംരക്ഷിക്കൽ എന്നിവഎല്ലാം  ഇവയുടെ മറ്റു പ്രയോജനങ്ങളാണ്
 • ഐക്യരാഷ്ട്രസംഘടന “സുസ്ഥിര വിനോദ സഞ്ചാരത്തിന്റെ അന്താരാഷ്ട്ര വർഷ”മായി 2017 നെ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുള്ള പാരിസ് കരാറിൽ ഇന്ത്യയും ഒപ്പു വച്ചിട്ടുണ്ട് .
 • എന്നാൽ ജലസ്രോതസ്സുകളെ രാസവസ്തുക്കൾ വഴി മലിനമാക്കാത്ത, പ്രകൃതിദത്തമായ ചായങ്ങൾക്കു ഉയർന്ന 18 % നികുതി ഉണ്ട് .പരുത്തിയും ചണച്ചെടിയും കൊണ്ടുള്ള ബാഗുകൾക്കും   18 ശതമാനം നികുതി. ഇപ്പോൾ  പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി  ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന, നെയ്യാത്ത നാരുകളാണ് ലാഭകരം . ഈ സാഹചര്യത്തിൽ   “മേക് ഇന്ത്യ ഇൻ”, “സ്കിൽ ഇന്ത്യ” പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇന്ത്യക്കാർ ചൈനീസ് ഉൽപ്പന്നങ്ങളുടെ വ്യാപാരികളായി മാറുന്നു . രാജ്യത്ത് നിന്നുള്ള മറ്റ് കരകൌശല വസ്തുക്കൾക്കും ഈ നികുതി വ്യതിയാനം കാണാം.
 • ജിഎസ്ടി യെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ,ഈ വർഷത്തെ ഏറ്റവും മികച്ച വരുമാന സീസണിൽ ചെറുകിട  കരകൗശല നിർമ്മാതാക്കളുടെ വരുമാനം നഷ്ടപ്പെടും. മിക്കവർക്കും  കരകൗശല ഉത്പന്നങ്ങൾക്കുള്ള നികുതി നിരക്ക് , റിവേഴ്സ് ഇൻപുട്ട് റീഫണ്ട്, ഓൺലൈൻ നടപടിക്രമങ്ങൾ തുടങ്ങിയ  ജിഎസ്ടിയുടെ  സാങ്കേതികവശങ്ങ ൾ അറിയില്ല .ഇക്കാര്യങ്ങളിൽ ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
 • Reference

 1. സാമ്പത്തികമായ ഉൾപ്പെടുത്തലിനായി (Financial Inclusion) കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾ
 • ഔപചാരികമായ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകാത്ത വ്യക്തികൾക്ക്  ,മറ്റു മേഖലകളിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നേക്കാം .അവിടെ പലിശ നിരക്ക്  വളരെ കൂടുതലും , ലഭ്യമായ ഫണ്ടുകളുടെ അളവ് കുറവുമായിരിക്കും . പണമിടപാടുകാരും  കടം വാങ്ങുന്നവരും തമ്മിലുള്ള തർക്കം നിയമപരമായി പരിഹരിക്കാനുമാവില്ല.
 • സാമ്പത്തിക ഉൾപ്പെടുത്തൽ  സമൂഹത്തിലെ  സമ്പാദ്യത്തിന്റെ അളവ്, മൂലധന രൂപീകരണത്തിന്റെ നിരക്ക്, സാമ്പത്തിക ഇടപാടിന്റെ കാര്യക്ഷമത, പുതിയ ബിസിനസ് അവസരങ്ങൾ തുടങ്ങിയവയെ സഹായിക്കുന്നു.
 • സാമ്പത്തിക ഉൾപ്പെടുത്തൽ ബാങ്കിങ്ങ് സേവനങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇൻഷുറൻസ്, ഓഹരി ഉത്പന്നങ്ങൾ, പെൻഷൻ ഉൽപന്നങ്ങൾ തുടങ്ങിയ മറ്റ് ധനകാര്യ സേവനങ്ങൾക്കും  ഇത് ബാധകമാണ്
 • സാമ്പത്തിക ഉൾപ്പെടുത്തൽ  വഴി സർക്കാരിന് സബ്സിഡി തുകകൾ  നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറാം(ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ) .ഇതുവഴി  സർക്കാർ സബ്സിഡി പദ്ധതിയിലും  ക്ഷേമപരിപാടികളിലും ഉള്ള  വിടവുകളും ചോർച്ചകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇങ്ങനെ സബ്സിഡി ബില്ലിൽ 57,000 കോടി രൂപ സർക്കാർ ലാഭിച്ചു . സബ്സിഡിയുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താവ് തന്നെ നേടിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
 • ‘ജാം’ – ജൻ ധൻ, ആധാർ, മൊബൈൽ എന്നത് ഈ ഗവൺമെൻറിൻെറ ഏറ്റവും പ്രധാനപ്പെട്ട നയങ്ങളിൽ ഒന്നാണ് .ആധാറിന്റെ പിന്തുണയിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ  ആരംഭിച്ചത് , ജനങ്ങൾക്ക് പുതിയ ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും പ്രോത്സാഹനമായി .
 • പ്രധാൻ മന്ത്രി ജൻധൻ യോജന
  • ബാങ്കിങ് സേവനങ്ങളുടെ വർദ്ധനവിനും എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞത് ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി 2014 ആഗസ്റ്റ് 28 ന് ഔദ്യോഗികമായി ആരംഭിച്ചു
  • ഏറ്റവുമധികം   ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടി .
  • ഉപഭോക്താവിന്  ഒരു ലക്ഷം രൂപയുടെ  ഇൻഷ്വറൻസ് പരിരക്ഷയുള്ള ഒരു RuPay ഡെബിറ്റ് കാർഡും, ആറ് മാസക്കാലം  അക്കൌണ്ടിന്റെ തൃപ്തികരമായ പ്രവർത്തനത്തിനു ശേഷം  5000 രൂപ ഓവർഡ്രാഫ്റ്റ് (ഒഡി) സൗകര്യവും നൽകുന്നു.
 • പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) & പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY).
  • എല്ലാ പൗരന്മാർക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ
  • PMSBY 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് . രണ്ടു ലക്ഷം രൂപ റിസ്ക് കവർ പ്രതിവർഷം 12 രൂപ പ്രീമിയം നിരക്കിൽ ലഭ്യമാക്കും.
  • പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY) എന്നത് 330 രൂപ പ്രീമിയം നിരക്കുള്ള ഒരു വാർഷിക ഇൻഷുറൻസ് പദ്ധതിയാണ്. സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉള്ള 18 വയസിനും 50 വയസിനും ഇടയിലുള്ളവർക്ക്‌ ഇതിന്റെ ഭാഗമാകാം . PMJJBY സ്കീം പ്രകാരം അംഗങ്ങൾക്ക്  2  ലക്ഷം രൂപയുടെ  ലൈഫ് പരിരക്ഷ  ലഭ്യമാണ് .
 • അടൽ പെൻഷൻ യോജന
  • 18 നും 40 നും ഇടയിൽ പ്രായമുള്ള   എല്ലാ ബാങ്ക് അക്കൗണ്ട് ഹോൾഡർമാർക്കും വേണ്ട  പെൻഷൻ തുകയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത പ്രീമിയങ്ങൾ തിരഞ്ഞെടുക്കാം.
  • മാസപെൻഷൻ വരിക്കാരന് ഉറപ്പുനൽകുന്നു . മരണശേഷം ജീവിതപങ്കാളിക്കും പെൻഷൻ ലഭിക്കും . അവരുടെ മരണശേഷം, 60 വയസുവരെ വരെ അടച്ച പെൻഷൻ വരിസംഖ്യ, വരിക്കാരന്റെ നോമിനിക്കു ലഭിക്കുന്നു .
  • പ്രീമിയത്തിന്റെ 50 ശതമാനം തുക  (പ്രതിവർഷം 1000 രൂപ വരെ) സർക്കാർ നൽകും.
 • വൈറ്റ് ലേബൽ എടിഎമ്മുകൾ
  • എടിഎമ്മുകളുടെ നെറ്റ്വർക്ക് വികസിപ്പിക്കുന്നതിന്, “വൈറ്റ് ലേബൽ എടിഎമ്മുകൾ” എന്ന പേരിൽ ,ബാങ്കുകൾ അല്ലാത്ത സ്ഥാപനങ്ങൾ ആരംഭിക്കുന്ന എടിഎമ്മുകൾ ആർബിഐ അനുവദിച്ചു
 • റുപേ കാർഡുകൾ
  • രാജ്യത്തെ മൊത്തം 645 ദശലക്ഷം ഡെബിറ്റ് കാർഡുകളിൽ 38 ശതമാനം (250 ദശലക്ഷം എണ്ണം ) വിപണി പങ്കാളിത്തം നേടിയെടുത്തു
  • പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുള്ളവർക്ക് ( 170 ദശലക്ഷം )ഈ കാർഡുകൾ നൽകിയിട്ടുണ്ട്.
 • സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ(Financial Literacy Centres)
  • റിസർവ് ബാങ്കിന്റെ അഭ്യർത്ഥന പ്രകാരം വാണിജ്യ ബാങ്കുകൾ  സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ ആരംഭിച്ചു
  • ഗ്രാമീണ മേഖലയിൽ മൈക്രോ എ ടി എമ്മുകൾ സ്ഥാപിക്കാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി 2016 ഡിസംബറോടെ  1,14,518 മൈക്രോ എ ടി എമ്മുകൾ വിന്യസിച്ചിട്ടുണ്ട്.
 • വെഞ്ച്വർ ക്യാപിറ്റൽ സ്കീം
  • പട്ടികജാതി പട്ടികവർഗ്ഗക്കാരെ  തൊഴിലന്വേഷകർക്കുപകരം തൊഴിൽ ദാതാക്കളാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ചു .
  • ഇന്ത്യാ ഗവൺമെന്റ് ആരംഭമൂലധനമായി 200 കോടി രൂപ മുടക്കി ‘വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്’ പട്ടികജാതിക്കാർക്കായി  ആരംഭിച്ചു.
  • ഐ എഫ് എഫ് ഐ ലിമിറ്റഡ് പദ്ധതി നടപ്പാക്കും
  • . ഈ സംരംഭങ്ങൾ ശരാശരി 20-25 പേർക്ക് തൊഴിൽ നൽകുന്നു.
  • വെഞ്ച്വർ ഫണ്ടിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:
   •    പട്ടികജാതികളിൽപ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികമായി ഉയർത്തുകയും ചെയ്യുക
   • പട്ടികജാതി സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ സാമ്പത്തിക സഹായം നൽകി ,സാമൂഹ്യവളർച്ചയിൽ അവരെ പങ്കാളികളാക്കുക .ഇതുമൂലം അവരുടെ സമുദായങ്ങൾക്ക്‌ പുരോഗതി ഉണ്ടാക്കുക
   • പട്ടികജാതി ജനസംഖ്യയ്ക്കായി നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ

Reference

 1. http://indianexpress.com/article/opinion/columns/counting-every-household-in-narendra-modi-aadhaar-jan-dhaar-nda-4824519/
 2. http://economictimes.indiatimes.com/wealth/insure/all-about-pradhan-mantri-jeevan-jyoti-bima-yojana/articleshow/58907299.cms
 3. http://pib.nic.in/newsite/PrintRelease.aspx?relid=114716